എസ്.വൈ.എസ് ജാഗരണ സംഗമത്തിന് തുടക്കം
വാളാട്: മത സൗഹാര്‍ദത്തിനും പരസ്പര സാഹോദര്യത്തിനും മാത്രമല്ല മത പ്രചാരണങ്ങള്‍ക്കും കേരളം ലോകത്തിനു തന്നെ മാതൃകയാണെന്ന് സയ്യിദ് സ്വഫ്‌വാന്‍ അല്‍ ബുഖാരി പയ്യന്നൂര്‍ അഭിപ്രായപ്പെട്ടു.
വാളാട് ചേരിയമൂലയില്‍ എസ്.വൈ.എസ് ജില്ലാ ദ്വിദിന നേതൃക്യാംപിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്‌ലിയാര്‍ അധ്യക്ഷനായി. ദഅ്‌വത്തിന്റെ കേരളീയ മാതൃക എന്ന വിഷയത്തില്‍ പിണങ്ങോട് അബൂബക്കര്‍ പ്രഭാഷണം നടത്തി. വി മൂസക്കോയ മുസ്‌ലിയാര്‍, എസ് മുഹമ്മദ് ദാരിമി, ടി.സി അലി മുസ്‌ലിയാര്‍, പി.സി ഇബ്‌റാഹിം ഹാജി കെ.കെ.സി അബൂബക്കര്‍, വി മായന്‍, യൂസഫ് ഫൈസി സംസാരിച്ചു.
എ.കെ ഇബ്‌റാഹിം ഫൈസി പതാക ഉയര്‍ത്തിയതോടെയാണ് ക്യാംപ് ആരംഭിച്ചത്. കെ മുഹമ്മദ് കുട്ടി ഹസനി സ്വാഗതവും കെ.സി അബ്ദുല്ല മൗലവി നന്ദിയും പറഞ്ഞു. വൈകിട്ട് ഏഴിന് നടന്ന പൈതൃകം സെഷനില്‍ സി.എച്ച് ത്വയ്യിബ് ഫൈസി വിഷയമവതരിപ്പിച്ചു. 8.30ന് നടന്ന സംഘടനാ പാര്‍ലമെന്റിന് ഹാരിസ് ബാഖവി കമ്പളക്കാട് നേതൃത്വം നല്‍കി.
ഇന്ന് വിവിധ സെഷനുകളില്‍ കെ ഉമര്‍ ഫൈസി, പി.പി ഉമര്‍ മുസ്‌ലിയാര്‍ വിഷയമവതരിപ്പിക്കും. 12.30ന് നടക്കുന്ന ആത്മീയ സെഷന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ ജമലുല്ലൈലി, ഫഖ്‌റുദീന്‍ പൂക്കോയ തങ്ങള്‍ നേതൃത്വം നല്‍കും. എ.കെ സുലൈമാന്‍ മൗലവിയാണ് ക്യാംപ് അമീര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."