ലൈഫ് ധാരണാപത്രം: നിയമവകുപ്പ് എതിര്‍പ്പറിയിച്ചിട്ടില്ലെന്ന് മന്ത്രി ബാലന്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: വടക്കാഞ്ചേരിയിലെ ഫ്‌ളാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് ലൈഫ് മിഷനും യു.എ.ഇ റെഡ് ക്രസന്റുമായുള്ള ധാരണാപത്രത്തില്‍ നിയമവകുപ്പ് എതിര്‍പ്പറിയിച്ചിട്ടില്ലെന്ന് മന്ത്രി എ.കെ ബാലന്‍. ഈ ധാരണാപത്രം സര്‍ക്കാര്‍ താല്‍പര്യത്തിന് വിരുദ്ധമായിരുന്നുവെന്ന് നിയമവകുപ്പ് പറഞ്ഞിട്ടില്ല. എതിര്‍പ്പറിയിക്കുകയല്ല, ചില കാര്യങ്ങളില്‍ വ്യക്തത തേടുക മാത്രമാണ് ചെയ്തത്. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു കണ്‍സള്‍ട്ടന്‍സിയും മാറ്റാന്‍ ഉദ്ദേശ്യമില്ലെന്നും, ഇവരെ വച്ച് തന്നെ മുന്നോട്ട് പോകുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ധാരണാപത്രത്തില്‍ ഒരപാകതയും ഇല്ല. ആവശ്യമെങ്കില്‍ ഈ ധാരണാപത്രത്തെക്കുറിച്ച് സംസ്ഥാനസര്‍ക്കാര്‍ അന്വേഷിക്കാന്‍ തയാറാണ്. പരാതികള്‍ ഉയര്‍ന്നാല്‍ ധാരണാപത്രത്തില്‍ മാറ്റം വരുത്താം.
യൂണിടാക് നല്‍കിയ കമ്മിഷന്‍ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥനായിരുന്ന ഈജിപ്ഷ്യന്‍ പൗരന്‍ തട്ടിയെന്ന മാധ്യമപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍ താന്‍ ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തത്. അത് തെറ്റാണെങ്കില്‍ തെളിവ് കൊണ്ടുവരട്ടെ. ആരെങ്കിലും കമ്മിഷന്‍ പറ്റിയെങ്കില്‍ അത് സര്‍ക്കാരിന്റെ ചെലവില്‍പ്പെടുത്തേണ്ട.
എന്നാല്‍ ഗവണ്‍മെന്റ് പ്രോജക്ടുകളുമായി ബന്ധപ്പെട്ട് ആരെങ്കിലും സര്‍ക്കാരിനെ പറ്റിക്കുന്നുണ്ടെങ്കില്‍ അത് അംഗീകരിക്കാനാകില്ല. അത്തരം ഇത്തിള്‍കണ്ണികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിന് സാധ്യമായതെല്ലാം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."