ആലത്തൂര്‍ എസ്‌റ്റേറ്റ്: മരങ്ങളിലെ ആണി എടുത്തുമാറ്റല്‍ കലക്ടറുടെ നിര്‍ദേശം മാനേജ്‌മെന്റ് അവഗണിച്ചെന്ന്
കാട്ടിക്കുളം: ആലത്തൂര്‍ എസ്‌റ്റേറ്റിലെ മരങ്ങളില്‍ തറച്ച ആണികള്‍ എടുത്ത് മാറ്റണമെന്ന കലക്ടറുടെ നിര്‍ദ്ദേശം മാനേജ്‌മെന്റ് അവഗണിച്ചെന്ന് ആക്ഷേപം.
1964ലെ സെക്ഷന്‍ അഞ്ച് നിയമപ്രകാരം എസ്‌റ്റേറ്റ് ഏറ്റെടുക്കുന്നതിനായി ജില്ലാ കലക്ടര്‍ 21/12/16ന് എസ്‌റ്റേറ്റ് മാനേജ്‌മെന്റിന് നോട്ടീസ് നല്‍കിയിരുന്നു. ഇതിന്റെ തുടര്‍പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നതിനിടയിലാണ് എസ്‌റ്റേറ്റിലെ 500ല്‍ പരം ഈട്ടിമരങ്ങള്‍ക്ക് അനധികൃതമായി ആണിയടിച്ച് നമ്പറിട്ടത്.
പത്രമാധ്യമങ്ങളില്‍ മരങ്ങള്‍ക്ക് ആണിയടിച്ച സംഭവം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് മരങ്ങളിലടിച്ച ആണി പറിച്ചുമാറ്റാന്‍ ജില്ലാ കലക്ടര്‍ മാനേജ്‌മെന്റിന് നോട്ടീസ് നല്‍കിയത്.11/4/2017ന് നോട്ടീസ് നല്‍കിയിട്ടും ഇതുവരെ ആണികളെടുത്ത് മാറ്റാന്‍ മാനേജ്‌മെന്റ് തയ്യാറായിട്ടില്ല. ഇതേപോലെ 2010ല്‍ 50ഓളം ഈട്ടി മരങ്ങള്‍ക്ക് ആണിയടിച്ച് ഉണക്കിയാണ് എസ്‌റ്റേറ്റില്‍ നിന്ന് മരങ്ങള്‍ മുറിച്ച് കടത്തിയത്.
വിവാദമായ ആലത്തൂര്‍ എസ്‌റ്റേറ്റില്‍ നിന്ന് ഒരു മരത്തിന്റെ ശിഖരം പോലും മുറിക്കാന്‍ പാടില്ലെന്ന് ഉത്തരവ് ഉണ്ടായിട്ടും ചിലരുടെ ഒത്താശയോടെ ലക്ഷങ്ങളുടെ മരങ്ങള്‍ മുറിച്ച് കടത്തി അന്യാധീനപ്പെട്ട സര്‍ക്കാര്‍ ഭൂമികള്‍ വീണ്ടെടുക്കണമെന്ന മനുഷ്യവകാശ കമ്മിഷന്റെ നിര്‍ദേശവുമുണ്ടായിരുന്നു. കമ്മിഷന്റെ നിര്‍ദേശപ്രകാരം ഐ.ജി എസ് ശ്രീജിത്ത് നടത്തിയ അന്വേഷണത്തില്‍ അയ്യായിരത്തിലധികം ഏക്കര്‍ ഭൂമി ഏറ്റെടുക്കാനുള്ളതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇത്തരം ഭൂമികള്‍ പിടിച്ചെടുക്കാന്‍ കമ്മിഷന്‍ രണ്ട് ഉത്തരവ് പുറപ്പെടുവിച്ചിത്.
ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്റ് ആക്ട് 1947 ഭരണഘടനയുടെ ആര്‍ട്ടിക്കിളുകള്‍ പ്രകാരം ആലത്തൂര്‍ എസ്‌റേററ്റിലെ 250ല്‍ പരം ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഭൂമിയാണന്ന് തെളിഞ്ഞിട്ടും എസ്‌റ്റേറ്റിനെ ചുറ്റിപറ്റി മാത്രം ജീവിക്കുന്ന ചിലരും ഉദ്യോഗസ്ഥരുമാണ് എസ്‌റ്റേറ്റ് ഏറ്റെടുക്കല്‍ വൈകിപ്പിക്കുന്നതെന്നാണ് ആരോപണമുയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."