മെഡല്‍ കൊയ്ത്ത് തുടങ്ങി
ദോഹ: ഖത്തറില്‍ ഇന്നലെ കൊടിയേറിയ 23മത് ഏഷ്യന്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്നു ഹിമാ ദാസ് പരുക്കേറ്റ് പുറത്തായി. വനിതകളുടെ 5000 മീറ്റര്‍ ഓട്ടത്തിലും ജാവലിന്‍ ത്രോയിലും ഇന്ത്യ മെഡല്‍ സ്വന്തമാക്കി. വനിതകളുടെ 5000 മീറ്ററില്‍ ഇന്ത്യന്‍ താരം പറുല്‍ ചൗധരിയാണ് വെങ്കല മെഡല്‍ നേടിയത്. ജാവലിന്‍ ത്രോയില്‍ അനു റായിക്ക് വെള്ളി മെഡല്‍ ലഭിച്ചു. 60.22 മീറ്റര്‍ എറിഞ്ഞാണ് അനു വെള്ളി സ്വന്തമാക്കിയത്. മറ്റൊരു മെഡല്‍ പ്രതീക്ഷയായിരുന്ന ദ്യൂതി ചന്ദ് വനിതകളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ റെക്കോര്‍ഡും സ്ഥാപിച്ചു. 400 മീറ്ററില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയുണ്ടായിരുന്ന താരമായിരുന്നു ഹിമാ ദാസ് പരുക്കേറ്റ് പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. 400 മീറ്റര്‍ ഹീറ്റ്‌സിനിടെ താരം പരുക്കേറ്റ് പിന്‍മാറുകയായിരുന്നു. പുറം വേദനയെ തുടര്‍ന്നാണ് ഹിമ മത്സരത്തില്‍ നിന്ന് പിന്‍മാറിയത്. പരുക്ക് സാരമുള്ളതല്ലെന്നും രണ്ട് ദിവസത്തിനുള്ളില്‍ പൂര്‍വ സ്ഥിതിയില്‍ എത്താനാകുമെന്നും പരിശീലകന്‍ രാധാകൃഷ്ണന്‍ നായര്‍ പറഞ്ഞു.
വനിതകളുട 400 മീറ്ററില്‍ ഇന്ത്യന്‍ താരം എം.ആര്‍ പൂവ്വമ്മ വെങ്കല മെഡല്‍ സ്വന്തമാക്കി. 53.21 സെക്കന്‍ഡ് സമയം കൊണ്ടാണ് പൂവമ്മ ഓട്ടം പൂര്‍ത്തിയാക്കിയത്. അതേ സമയം പുരുഷന്‍മാരുടെ ഇനത്തിലെ മെഡല്‍ പ്രതീക്ഷകളായ ആരോഗ്യ രാജീവും മുഹമ്മദ് അനസും 400 മീറ്ററിലേക്ക് യോഗ്യത നേടി.ഗുവാഹത്തിയില്‍ ദ്യുതി നേടിയ റെക്കോര്‍ഡായ 11.29 സമയം 11.28 ആക്കി തിരുത്തിയാണ് ദ്യുതി ഖത്തറില്‍ റെക്കോര്‍ഡ് സ്ഥാപിച്ചത്. പുരുഷ താരമായ മുഹമ്മദ് അനസ് 46.36 സെക്കന്‍ഡ് സമയം കൊണ്ട് ഓട്ടം പൂര്‍ത്തിയാക്കി 400 മീറ്റര്‍ ഓട്ടത്തിന് യോഗ്യത നേടിയെങ്കിലും സെമി ഫൈനലില്‍ പുറത്തായി. പുരുഷന്‍മാരുടെ 800 മീറ്ററില്‍ മലയാളി താരമായ ജിന്‍സണ്‍ ജോണ്‍സന്‍ 1.53.43 സമയം കൊണ്ട് ഓട്ടം പൂര്‍ത്തിയാക്കി സെമി ഫൈനലിലേക്ക് യോഗ്യത നേടി. 2.4.96 സമയം കൊണ്ട് ഓട്ടം പൂര്‍ത്തിയാക്കി ഗോമതി മാരിമുത്തു വനിതകളുടെ 800 മീറ്ററിലേക്ക് യോഗ്യത നേടി. 46.25 സെക്കന്‍ഡ് സമയം കൊണ്ട് ഓട്ടം പൂര്‍ത്തിയാക്കി 400 മീറ്ററില്‍ ആരോഗ്യ രാജീവ് സെമി ഫൈനലിലേക്ക് യോഗ്യത നേടി. വനിതകളുടെ ജാവലിന്‍ ത്രോയില്‍ ഇന്ത്യന്‍ താരം അനു റാണി 60.22 മീറ്റര്‍ എറിഞ്ഞ് ഫൈനലിലേക്ക് യോഗ്യത നേടി. ഇന്ത്യന്‍ വനിതാ താരങ്ങളായ സരിതാബെന്‍ ഗെയ്ക്ക്‌വാദ്, അര്‍പിത മഞ്ജുനാദ എന്നിവര്‍ 400 മീറ്റര്‍ ഹര്‍ഡില്‍സിലേക്ക് യോഗ്യത നേടി. വനിതകളുടെ 5000 മീറ്ററില്‍ ഇന്ത്യന്‍ താരം പറുല്‍ ചൗധരി വെങ്കലം സ്വന്തമാക്കി മീറ്റിലെ ഇന്ത്യയുടെ ആദ്യ മെഡല്‍ സ്വന്തമാക്കി. 15.36.03 സെക്കന്‍ഡ് കൊണ്ട് ഓട്ടം പൂര്‍ത്തിയാക്കിയാണ് പറുല്‍ വെങ്കലം നേടിയത്. വനിതകളുടെ ജാവലിന്‍ ത്രോയില്‍ ഇന്ത്യന്‍ താരം അനു റായിക്ക് വെള്ളി മെഡല്‍ ലഭിച്ചു. 60.22 മീറ്റര്‍ എറിഞ്ഞാണ് അനു വെള്ളി സ്വന്തമാക്കിയത്.
പുരുഷന്‍മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ ഇന്ത്യന്‍ താരം അവിനാശ് വെള്ളി മെഡല്‍ സ്വന്തമാക്കി. 8.30.19 മിനുട്ടുകൊണ്ട് ഓട്ടം പൂര്‍ത്തിയാക്കിയാണ് അവിനാശ് വെള്ളി നേടിയത്. അവസാന ലാപ്പില്‍ നാലാം സ്ഥാനത്തായിരുന്ന അവിനാശ് മികച്ച പ്രകടനം പുറത്തെടുത്താണ് വെള്ളി മെഡല്‍ സ്വന്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."