HOME
DETAILS
MAL
ഫലസ്തീന് രാഷ്ട്രം യാഥാര്‍ഥ്യമാകുന്നതുവരെ ഇസ്റാഈലിനെ അംഗീകരിക്കില്ല: ഇംറാന്‍ ഖാന്
backup
August 21 2020 | 02:08 AM
ഇസ്ലാമാബാദ്: ഫലസ്തീനികള്‍ക്ക് സ്വീകാര്യമായ ഒരു ഫലസ്തീന് രാഷ്ട്രം യാഥാര്‍ഥ്യമാകുന്നതുവരെ ഇസ്റാഈലിനെ അംഗീകരിക്കില്ലെന്ന് പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്.
ഇസ്റാഈലിനെ ഒരു രാജ്യമായി അംഗീകരിക്കുന്ന ഒരു നടപടിയും പാകിസ്താന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ല.
ഇസ്റാഈലിനെ അംഗീകരിക്കുക എന്നത് ഫലസ്തീനികള്‍ അനുഭവിക്കുന്ന യാതനകളെ വിസ്മരിക്കുന്നതിന് തുല്ല്യമായിരുക്കും. അത് പാകിസ്താന് ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇംറാന്‍ഖാന്റെ നിലപാടില്‍ പാകിസ്താനിലെ ഫലസ്തീന് എംബസി നന്ദി അറിയിച്ചു.
ഇസ്റാഈലുമായി യു.എ.ഇ ധാരണയായതിനു പിന്നാലെയാണ് പാകിസ്താന് നിലപാട് വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."