യെസ് ബാങ്ക് തട്ടിപ്പ്: പ്രതികള്‍ക്ക് ജാമ്യം
മുംബൈ: യെസ് ബാങ്കില്‍ നടന്ന കോടികളുടെ തട്ടിപ്പു നടത്തിയ കേസില്‍ രണ്ടു പ്രതികള്‍ക്കു കോടതി ജാമ്യം അനുവദിച്ചു. ദിവാന് ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡിന്റെ പ്രമോട്ടര്‍മാരും സഹോദരങ്ങളുമായ കപില്‍ വാധവന്‍, ധീരജ് വാധവന്‍ എന്നിവര്‍ക്കാണ് ബോംബെ ഹൈക്കോടതി ഇന്നലെ ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി നിശ്ചിത സമയത്തിനുള്ളില്‍ ഇവര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് പരാജയപ്പെട്ടെന്നു ചൂണ്ടിക്കാട്ടിയാണ് പ്രതികള്‍ക്കു കോടതി ജാമ്യം അനുവദിച്ചത്.
ജാമ്യത്തുക കെട്ടിവയ്ക്കുന്നതിനു പുറമേ ഇരുവരുടെയും പാസ്പോര്ട്ടുകള് അന്വേഷണ സംഘത്തിനു കൈമാറാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. എന്നാല്‍, ജാമ്യം ലഭിച്ചെങ്കിലും ഇരുവര്‍ക്കും ജയിലില്‍നിന്നു പുറത്തിറങ്ങാനാകില്ല. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട മറ്റു കേസുകളില്‍ സി.ബി.ഐയും എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റും ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
5,050 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂര്‍, ഭാര്യ ബിന്ദു കപൂര്‍, മക്കളായ റോഷ്നി കപൂര്‍, രാധ കപൂര്‍, രാഖി കപൂര്‍ എന്നിവരും പ്രതികളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."