നിഹാല്‍ സരിന് ഇന്ത്യക്കായി അരങ്ങേറും
തൃശൂര്‍: മലയാളിയായ ഇന്ത്യന്‍ ചെസ് താരം നിഹാല്‍ സരിന് ഇന്ത്യക്കായി മത്സരിക്കാനൊരുങ്ങുന്നു. ചെസ് ഇതിഹാസങ്ങളായ വിശ്വനാഥന് ആനന്ദ്, മെഗ്നസ് കാള്സണ് എന്നിവരുമായി ചെസ് മത്സരത്തിലേര്‍പ്പെട്ട് ചരിത്രമെഴുതിയ താരമാണ് സരിന്. 16 കാരനായ സരിന് തൃശൂര്‍ സ്വദേശിയാണ്. ഈ ആഴ്ച മുതലാണ് ചെസ് ഒളിംപിയാഡ് തുടങ്ങുന്നത്. ഇതില്‍ ജൂനിയര്‍ വിഭാഗത്തിലായിരിക്കും നിഹാല്‍ മത്സരിക്കുക. നേരത്തെ നിരവധി മത്സരങ്ങളില്‍ നിഹാല്‍ മത്സരിച്ചിട്ടുണ്ടെങ്കിലും ഇന്ത്യക്ക് വേ@ണ്ടി ആദ്യമാണ് ഔദ്യോഗിക മത്സരത്തില്‍ നിഹാന് പങ്കെടുക്കുന്നത്. നിഹാല്‍ സരിന്, ആര് പ്രഗ്നാനന്ദ എന്നിവരാണ് ജൂനിയര്‍ വിഭാഗത്തില്‍ ഇന്ത്യക്കായി മത്സരിക്കുന്നത്. ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ദിവ്യ ദേശ്മുഖ്, വങ്കിത അഗര്‍വാള്‍ എന്നിവരും മത്സരിക്കും. വിശ്വനാഥന് ആനന്ദാണ് ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍. വനിതാ വിഭാഗത്തില്‍ കെനെരു ഹംപിയും ഇന്ത്യക്ക് വേ@ണ്ടി മത്സരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."