HOME
DETAILS

വിമാനത്താവള സ്വകാര്യവല്‍ക്കരണം കരിപ്പൂര്‍ തെന്നിമാറിയത് അവസാന നിമിഷം

  
backup
August 21 2020 | 03:08 AM

%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b5%e0%b4%b3-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af%e0%b4%b5%e0%b4%b2-3

 

കൊണ്ടോട്ടി: തിരുവനന്തപുരം അടക്കമുള്ള വിമാനത്താവളങ്ങളുടെ നടത്തിപ്പ് സ്വകാര്യമേഖലയ്ക്ക് കൈമാറാനുള്ള നീക്കത്തില്‍ നിന്ന് കരിപ്പൂര്‍ തെന്നിമാറിയത് അവസാന നിമിഷം. എയര്‍പോര്‍ട്ട് അതോറിറ്റിക്ക് കീഴിലുള്ള 10 വിമാനത്താവളങ്ങളാണ് സ്വകാര്യവല്‍ക്കരിക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നത്. ഇതിനെതിരേ എയര്‍പോര്‍ട്ട് അതോറിറ്റി ജീവനക്കാര്‍ പ്രതിഷേധവും നടത്തിയിരുന്നു. സ്വകാര്യവല്‍ക്കരിക്കുന്ന വിമാനത്താവളങ്ങളുടെ എണ്ണം പിന്നീട് ആറാക്കിചുരുക്കിയതോടെയാണ് ഈ പട്ടികയില്‍ ഉണ്ടായിരുന്ന കരിപ്പൂര്‍ ഒഴിവായത്. ഇതില്‍ തിരുവനന്തപുരം,ജയ്പൂര്‍,ഗുവാഹത്തി വിമാനത്താവളങ്ങളാണ് നിലവില്‍ 50 വര്‍ഷത്തേക്ക് പാട്ടത്തിന് കൈമാറിയത്.
തിരുവനന്തപുരം അദാനി ഗ്രൂപ്പിന് കൈമാറുന്നതോടെ സംസ്ഥാനത്ത് എയര്‍പോര്‍ട്ട് അതോറിറ്റിക്ക് കീഴിലുള്ള ഏക വിമാനത്താവളമായി കരിപ്പൂര്‍ മാറും. രാജ്യത്ത് ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള കേരളത്തില്‍ ഇതുവരെ കരിപ്പൂര്‍,തിരുവനന്തപുരം എന്നിവ കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. കൊച്ചിയും കണ്ണൂരും സ്വകാര്യ കമ്പനികളുടെ കീഴിലും.
ഇന്ത്യയില്‍ ചെറുതും വലുതുമായി 168 വിമാനത്താവളങ്ങളാണുള്ളത്. ഇവയില്‍ ഏറ്റവും കൂടുതല്‍ യാത്രക്കാരും ഒപ്പം കോടികളുടെ വരുമാനം നേടുന്നവയും കേന്ദ്രം നേരത്തെ സ്വകാര്യ ഏജന്‍സികള്‍ക്ക് കൈമാറിയ വിമാനത്താവളങ്ങളാണ്. ഡല്‍ഹി, മുംബൈ, ഹൈദരബാദ്, ബംഗളൂരു വിമാനത്താവളങ്ങള്‍ 30 വര്‍ഷത്തേക്കാണ് നടത്തിപ്പിന് നല്‍കിയത്. ഇത് വഴി സ്വകാര്യ ഏജന്‍സികള്‍ കൊയ്യുന്നത് കോടികളാണ്.
ജി.വി.ആര്‍, ജി.എം.ആര്‍ എന്നീ രണ്ടുവന്‍കിട കുത്തക കമ്പനികളാണ് ദില്ലി, മുംബൈ, ഹൈദരബാദ്, ബംഗളൂരു വിമാനത്താവളങ്ങള്‍ വാടക്ക് എടുത്തിരിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് വരുമാനം നേടിക്കൊടുക്കുന്ന വിമാനത്താവളങ്ങളായിരുന്നു ഇവ. എന്നാല്‍ സ്വകാര്യ കമ്പനികള്‍ക്ക് 30 വര്‍ഷത്തേക്ക് നല്‍കിയതോടെ കോടികളുടെ വരുമാനം ഇവര്‍ക്കായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം ജി.എം.ആര്‍ 2,600 കോടിയാണ് വിമാനത്താവളങ്ങളില്‍ നിന്ന് വരുമാനമായി നേടിയെടുത്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  27 minutes ago
No Image

ഇനി മുതല്‍ പി.എഫ് നിങ്ങള്‍ക്ക് എ.ടി.എം വഴി പിന്‍വലിക്കാം; 2025 ജനുവരി മുതല്‍ നടപ്പിലാകുമെന്ന് അധികൃതര്‍ 

Economy
  •  33 minutes ago
No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  2 hours ago
No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  3 hours ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  4 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  11 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  12 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  12 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  12 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  13 hours ago