മാര്‍ക്കറ്റ് ജങ്ഷനിലെ മത്സ്യമാര്‍ക്കറ്റ് മാറ്റി സ്ഥാപിച്ചു
നീലേശ്വരം: മാര്‍ക്കറ്റ് ജങ്ഷനിലെ മത്സ്യമാര്‍ക്കറ്റ് പുഴയോരത്തെ ജൈവനഗരിക്കു സമീപത്തേക്കു മാറ്റി സ്ഥാപിച്ചു. വില്പനക്കാരുടെയും വാങ്ങാനെത്തുന്നവരുടേയും സൗകര്യം പരിഗണിച്ച് നഗരസഭയാണ് ഈ തീരുമാനമെടുത്തത്.
ഇതുവരെ ദേശീയപാതയോരത്ത് ഓര്‍ച്ച റോഡിനരികിലായാണ് മത്സ്യമാര്‍ക്കറ്റ് പ്രവര്‍ത്തിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഇവിടെ പലപ്പോഴും ഗതാഗതക്കുരുക്കും അനുഭവപ്പെട്ടിരുന്നു.
അപകട സാധ്യത കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികളുടെ ആവശ്യപ്രകാരമായിരുന്നു ഈ മാറ്റം.
നിലവില്‍ കീറിപ്പറിഞ്ഞ പ്ലാസ്റ്റിക് ഷെഡുകളുടെ കീഴിലായിരുന്നു തൊഴിലാളികള്‍ വില്പന നടത്തിയിരുന്നത്. വെയിലും മഴയുമേറ്റു പലപ്പോഴും തൊഴിലാളികളുടെ ആരോഗ്യത്തേയും ഇതു ബാധിച്ചിരുന്നു. ജൈവനഗരിക്കു സമീപം റോട്ടറി ക്ലബ് ഒരുക്കിയ താല്‍ക്കാലിക ഷെഡിലേക്കാണ് ഇപ്പോള്‍ മത്സ്യമാര്‍ക്കറ്റ് മാറ്റിയിരിക്കുന്നത്.
അതേസമയം മത്സ്യമാര്‍ക്കറ്റ് മാറ്റണമെന്നു കാണിച്ച് അബ്ദുല്സലാംഹാജി ഹൈക്കോടതിയില്‍ പരാതി നല്‍കിയിരുന്നു.
ഇതിന്മേലുള്ള കോടതി ഉത്തരവ് അടുത്ത ദിവസം വരാനിരിക്കെയാണു ധൃതിപിടിച്ചു മത്സ്യമാര്‍ക്കറ്റ് മാറ്റിയിരിക്കുന്നതെന്ന സംസാരവുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."