മെക്കാനിക്കല്‍ തൊഴിലാളി സമരം
കണ്ണൂര്‍/പയ്യന്നൂര്‍: ഈമാസം മുതല്‍ ഇരട്ട ഡ്യൂട്ടി അനുവദിക്കില്ലെന്ന പുതിയ ഉത്തരവിനെതിരേ സംസ്ഥാന വ്യാപകമായി കെ.എസ്.ആര്.ടി.സി മെക്കാനിക്കല്‍ തൊഴിലാളികള്‍ നടത്തിയ സമരത്തെ തുടര്‍ന്നു ജില്ലയില്‍ സര്‍വിസുകള്‍ മുടങ്ങി. പയ്യന്നൂര്‍ ഡിപ്പോയിലെ അറുപതോളം സര്‍വിസുകളാണ് സമരത്തെ തുടര്‍ന്ന് ഇന്നലെ തടസപ്പെട്ടത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ ഡിപ്പോയില്‍ കയറ്റിയ ബസുകളുടെ സുരക്ഷാപരിശോധന നടന്നില്ല. ഇതോടെ പലഭാഗത്തേക്കും സര്‍വിസ് നടത്താന്‍ കഴിയാത്ത സ്ഥിതിയായി. സമരം കാര്യമായി ബാധിച്ചത് ഗ്രാമീണ മേഖലയിലാണ്. ചീമേനി അടക്കമുള്ള ദേശസാല്‍കൃത റൂട്ടില്‍ ആവശ്യത്തിന് ബസില്ലാതെ ജനങ്ങള്‍ ദുരിതത്തിലായി.
പകരമോടാന് ബസില്ലാത്തതാണു സര്‍വിസുകള്‍ മുടങ്ങാന്‍ കാരണമായതെന്നു കെ.എസ്.ആര്.ടി.സി അധികൃതര്‍ അറിയിച്ചു. മെക്കാനിക്കല്‍ തൊഴിലാളികളുടെ സമരം കാരണം ഓരോ ട്രിപ്പിനും ശേഷം ബസുകളുടെ കാര്യക്ഷമത പരിശോധിക്കുന്നതു നിലച്ചിരിക്കുകയാണെന്നും പല ബസുകളും പരിശോധന നടത്താതെയും മതിയായ സുരക്ഷ ഉറപ്പു വരുത്താതെയുമാണു സര്‍വിസ് നടത്തിയതെന്നും തൊഴിലാളികളും ആരോപിച്ചു. വരും ദിവസങ്ങളിലും സമരം ശക്തമാകുന്നതോടെ സര്‍വിസ് പൂര്‍ണമായും സ്തംഭിക്കുമെന്നു തൊഴിലാളികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."