ഉംറക്കെത്തിയത് 50,34,814 തീര്‍ഥാടകര്‍; ഇന്ത്യക്ക് മൂന്നാം സ്ഥാനം
മക്ക: ഈ വര്‍ഷം സീസണ്‍ ആരംഭിച്ചത് മുതല്‍ ഇതുവരെ 50,34,814 തീര്‍ഥാടകര്‍ ഉംറ നിര്‍വഹണത്തിനായി മക്കയില്‍ എത്തിയതായി സഊദി ഹജ്ജ് -ഉംറ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. പാകിസ്താനില്‍ നിന്നുള്ള തീര്‍ഥാടകരാണ് ഏറ്റവും മുന്നിലുള്ളത്. 23.54 ശതമാനം. രണ്ടണ്ടാംസ്ഥാനത്തുള്ള ഇന്തോനേസ്യയില്‍ നിന്നു 15.23 ശതമാനം തീര്‍ഥാടകരെത്തിയപ്പോള്‍ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയില്‍ നിന്നുള്ളവരുടെ ശതമാനം 9.35 ആണ് .
42,53,174 തീര്‍ഥാടകര്‍ വിമാനമാര്‍ഗവും 4,60,742 പേര്‍ റോഡ് മാര്‍ഗവും 3,20,898 പേര്‍ കടല്‍ വഴിയുമാണ് പുണ്യ ഭൂമിയിലെത്തിയത് . ഏപ്രില്‍ 29 വരെയുള്ള സഊദി ഹജ്ജ്-ഉംറ മന്ത്രാലയത്തിന്റെ കണക്കാണിത്. തീര്‍ഥാടകര്‍ക്ക് ലഭിക്കുന്ന സേവനങ്ങളെക്കുറിച്ച് വിലയിരുത്താന്‍ പ്രത്യേക നിരീക്ഷകരെയും സമിതികളെയും നിയോഗിച്ചിട്ടുണ്ടെണ്ടന്ന് ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. റമദാന്‍ അടുത്തതോടെ മക്കയിലും മദീനയിലും തിരക്ക് വര്‍ധിക്കാന്‍ തുടങ്ങിയിട്ടുണ്ടണ്ട്. വരും ദിനങ്ങളില്‍ തിരക്ക് ഇനിയും വര്‍ധിക്കും. റമദാനില്‍ ലക്ഷക്കണക്കിന് ആളുകള്‍ എത്തുന്നതിനാല്‍ വിശ്വാസികള്‍ക്കുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിലുമുള്ള ഒരുക്കങ്ങള്‍ ഇരു ഹറം കാര്യാലയങ്ങളും തുടങ്ങിയിട്ടുണ്ടണ്ട്. ആരോഗ്യ മന്ത്രാലയമാണ് നേരത്തെ തന്നെ ഒരുക്കങ്ങള്‍ക്ക് തുടക്കമിട്ടത്. ഇതിനായി മന്ത്രാലയം കൂടുതല്‍ നഴ്‌സുമാരെയും ടെക്‌നീഷ്യന്മാരെയും ഉള്‍പ്പെടുത്തി മികച്ച സന്നദ്ധസേവന പ്രവര്‍ത്തനങ്ങളാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്.
സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കടുക്കുന്നവര്‍ 21 വയസ് പൂര്‍ത്തിയായിരിക്കണമെന്നും സന്നദ്ധ സേവനത്തിനുള്ള ഹെല്‍ത്ത് സ്‌പെഷ്യാലിറ്റി അതോറിറ്റിയുടെ സര്‍ട്ടിഫിക്കറ്റും കരസ്ഥമാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ടണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."