HOME
DETAILS

ആദ്യം അമിത് ഷാക്ക് ഉൗണ് നല്‍കി പിന്നെ സെല്‍ഫി, എല്ലാം കഴിഞ്ഞ് ബംഗാളി ദമ്പതികള്‍ തൃണമൂലിലേക്ക്

  
backup
May 03, 2017 | 8:24 AM

amit-sha-bangal

കൊല്‍ക്കത്ത: കഴിഞ്ഞയാഴ്ചയാണ് വടക്കന്‍ ബംഗാളിലെ രാജു മഹാലി - ഗീത ദമ്പതികള്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാക്ക് വേണ്ടി ഊണൊരുക്കിയത്. അവരുടെ കുഞ്ഞു കുടിലില്‍ ഗംഭീരനൊരു പച്ചക്കറി സദ്യ തന്നെയായിരുന്നു. നന്നായി ചമ്രം പടിഞ്ഞിരുന്ന് വാഴയിലയില്‍ വിളമ്പിയ ആ സദ്യ അമിത് ഷാ ഭോജിക്കുന്ന ചിത്രം മാധ്യമങ്ങളില്‍ ഇടം നേടി. ഊണിനു ശേഷം മഹാലി ദമ്പതികള്‍ക്കൊപ്പം സെല്‍ഫിയെടുക്കാനും ബി.ജെ.പി അധ്യക്ഷന്‍ മറന്നില്ല.

പിന്നീടാണ് ട്വിസ്റ്റ്. ഊണും ഫോട്ടോയെടുപ്പുമൊക്കെ കഴിഞ്ഞ് ഒരാഴ്ചയായപ്പോള്‍ ദമ്പതികള്‍ നേരെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേക്കേറി. മമതയില്‍ നിന്ന് ബംഗാള്‍ പിടിച്ചെടുക്കാനുള്ള അമിത് ഷായുടെ നീക്കത്തിന് ഒരു ചെറിയ തട്ടു കിട്ടിയോ എന്നാണ് സോഷ്യല്‍ മീഡിയയുടെ സംശയം.

മമതയെ തങ്ങള്‍ക്കിഷ്ടമായതിനാലാണ് തൃണമൂലില്‍ ചേര്‍ന്നതെന്നാണ് ദമ്പതികള്‍ നല്‍കുന്ന വിശദീകരണം. തങ്ങള്‍ ഇവര്‍ക്ക് യാതൊരു വിധത്തിലുള്ള പ്രലോഭനങ്ങള്‍ നല്‍കുകയോ ഇവരെ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന് തൃണമൂല്‍ നേതാക്കളും പ്രതികരിക്കുന്നു. എന്നാല്‍ ഇവരെ ഭീഷണിപ്പെടുത്തി പാര്‍ട്ടി അംഗത്വമെടുപ്പിച്ചതാണെന്ന് ബി.ജെ.പി നേതാവ് ദിലിപ് ഘോഷ് ആരോപിക്കുന്നു.

ഏതായാലും ബി.ജെ.പിക്കാരെ പേടിച്ച് ഗീതയും രാജുവും നാട്ടില്‍ നിന്ന് മാറിത്താമസിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സേവ് ബോക്സ് ബിഡ്ഡിംഗ് ആപ്പ് തട്ടിപ്പ്: നടൻ ജയസൂര്യയെയും ഭാര്യ സരിതയെയും ഇഡി ചോദ്യം ചെയ്തു

crime
  •  a day ago
No Image

പരുക്ക് ഇല്ലെങ്കിൽ ഞാൻ ആ വലിയ ലക്ഷ്യത്തിലെത്തും: റൊണാൾഡോ

Football
  •  a day ago
No Image

ഡോക്ടറുടെ പാസ് വഴിത്തിരിവായി; കാണാതായ യുവതിയെ അരമണിക്കൂറിനുള്ളിൽ കണ്ടെത്തി പൊലിസ്

Kerala
  •  a day ago
No Image

മധ്യപ്രദേശിൽ ഈ വർഷം കൊല്ലപ്പെട്ടത് 55 കടുവകൾ; പ്രൊജക്ട് ടൈഗർ ആരംഭിച്ചതിന് ശേഷമുള്ള റെക്കോർഡ് മരണസംഖ്യ

National
  •  a day ago
No Image

6 മിനിറ്റിൽ 7 കിലോ സ്വർണം കവർന്നു; ഹുൻസൂരിൽ കണ്ണൂർ സ്വദേശികളുടെ ജ്വല്ലറിയിൽ പട്ടാപ്പകൽ തോക്കുചൂണ്ടി വൻ കവർച്ച

crime
  •  a day ago
No Image

ഞാൻ അദ്ദേഹത്തെ പോലെ സ്വയം മികച്ച താരമായി മാറും: ലാമിൻ യമാൽ

Football
  •  a day ago
No Image

നാടൻ ബോംബ് പൊട്ടിക്കുന്ന ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിച്ചു: 'റെഡ് ആർമി'ക്കെതിരെയും സിപിഎം-ലീഗ് പ്രവർത്തകർക്കെതിരെയും കേസ്

crime
  •  a day ago
No Image

കോഹ്‌ലിയുടെ അഗ്രഷൻ മറികടക്കാൻ അവന് സാധിക്കില്ല: മുൻ ഇംഗ്ലണ്ട് താരം

Cricket
  •  a day ago
No Image

ഉന്നാവോ പീഡന കേസ്; 'സിബിഐ ഞങ്ങളെ ഇരുട്ടിൽ നിർത്തി'യെന്ന് അതിജീവിതയുടെ അഭിഭാഷകൻ

crime
  •  a day ago
No Image

സമസ്ത നൂറാം വാർഷികം: അന്തമാൻ വിദ്യാർത്ഥി ഗ്രാൻഡ് മാർച്ചും ലഹരിവിരുദ്ധ ക്യാമ്പയിനും സംഘടിപ്പിച്ചു

Kerala
  •  a day ago