HOME
DETAILS

പൊതുമാപ്പ്; അടുത്ത മാസം മുതല്‍ ശക്തമായ പരിശോധനയെന്ന് ജവാസാത്ത് മേധാവി

  
backup
May 03 2017 | 13:05 PM

888585688545

ജിദ്ദ: ജൂലൈ ആദ്യവാരം മുതല്‍ നിയമ ലംഘകര്‍ക്കായുള്ള പരിശോധന ശക്തമാക്കുമെന്ന് റിയാദ് ജവാസാത്ത് മേധാവി സഫര്‍ മന്‍സൂര്‍ അല്‍ ദലീം വ്യക്തമാക്കി. നിയമ ലംഘകരില്ലാത്ത രാജ്യം എന്ന തലവാചകത്തില്‍ സഊദി പഖ്യാപിച്ച പൊതുമാപ്പ് അടുത്ത മാസം 29 ന് അവസാനിക്കാനിരിക്കെയാണ് ജവാസാത്തിന്റെ മുന്നറിയിപ്പ്.

അവസരം പ്രയോജനപ്പെടുത്താന്‍ രണ്ട് മാസത്തോളം സമയമുണ്ട്. എന്നാല്‍ അവസാന ദിവസത്തേക്കായി കാത്ത് നില്‍ക്കരുത്. അനധികൃത താമസക്കാരെ കണ്ടെത്താന്‍ നിലവില്‍ പൊലിസ് പരിശോധന നടക്കുന്നുണ്ട്. പൊതുമാപ്പ് കാലാവധി അവസാനിക്കുന്നതോടെ പരിശോധന ശക്തമാക്കും.

തൊഴില്‍ വകുപ്പും, പൊലിസും, ജവാസാത്തും ചേര്‍ന്നാണ് പരിശോധന നടത്തുക. സ്ഥാപനങ്ങളില്‍ സ്‌പോണ്‍സറുടെ കീഴിലാണോ ജോലി ചെയ്യുന്നതെന്ന് പരിശോധന ഉദ്യോഗസ്ഥര്‍ ഉറപ്പ് വരുത്തും. നിയമലംഘനം കണ്ടെത്തിയാല്‍ തൊഴിലാളിയും തൊഴിലുടമയും കടുത്ത ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരും.

ദിനേന ആയിരക്കണക്കിന് ആളുകളാണ് എക്‌സിറ്റ് വിസ തേടി സഊദി പാസ്‌പോര്‍ട്ട് വിഭാഗത്തെ സമീപിക്കുന്നത്. രാവിലെ എ്ട്ടു മുതല്‍ രാത്രി ഒമ്പതു വരെ സേവന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.പ്രതിദിനം രണ്ടായിരം ആളുകളാണ് എക്‌സിറ്റ് വിസ നേടുന്നത്. നടപടിക്രമങ്ങള്‍ പരമാവധി വേഗത്തിലാക്കുന്നതിനായി ഓരോ കേന്ദ്രങ്ങളിലും അമ്പതോളം ഉദ്യോഗസ്ഥര്‍ പല ഷിഫ്റ്റുകളായി ജോലിചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മത്‌ലൂബ് (പൊലിസ് കേസ് രേഖപ്പെടുത്തിയ സ്റ്റാറ്റസുള്ളവര്‍) പൊലിസ് ക്ലിയറന്‍സ് ഇല്ലാതെ മടക്കയാത്ര സാധ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹജ്, ഉംറ, സന്ദര്‍ശക വിസ തുടങ്ങിയ വിസകളില്‍ രാജ്യത്ത് പ്രവേശിച്ച് കാലാവധി തീര്‍ന്ന് കുടുങ്ങിയവര്‍ക്ക് വിമാനത്താവളം വഴി എക്‌സിറ്റ് ലഭ്യമാകും.

പാസ്സ്‌പോര്‍ട്ടോ മറ്റ് രേഖകളോ ഇല്ലാത്തവരും ഹുറൂബ് (ഒളിച്ചോടിയെന്ന് തൊഴിലുടമ പരാതി നല്‍കിയ) സ്റ്റാറ്റസുള്ളവരും, സാധുവായ യാത്ര രേഖ ഇല്ലാത്തവരും എംബസിയില്‍ നിന്ന് ഔട്ട് പാസ് നേടിയിട്ടേ പാസ്‌പോര്‍ട്ട് വിഭാഗത്തെ സമീപിക്കാവൂ. നിയമലംഘകരില്ലാത്ത രാജ്യത്തിനായുള്ള ബോധവല്‍കരണ ക്യാംപയിനില്‍ പങ്കാളികളാകുന്ന എല്ലാ മാധ്യമസാമൂഹ്യ പ്രവര്‍ത്തകര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിലെ ഹൈവേകളിൽ പുതിയ നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നു

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-22-10-2024

PSC/UPSC
  •  2 months ago
No Image

ഇസ്റാഈല്‍ നാവിക താവളങ്ങളിലും വടക്കന്‍ മേഖലകളിലും ഹിസ്ബുല്ലയുടെ മിസൈല്‍ ആക്രമണം; ടെല്‍ അവീവ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

International
  •  2 months ago
No Image

ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതിനിടെ യുകെജി വിദ്യാര്‍ഥി ബെഞ്ചില്‍ നിന്ന് വീണു; ചികിത്സയില്‍ വീഴ്ച്ച; രണ്ട് ലക്ഷം പിഴ നല്‍കാന്‍ ഉത്തരവ്

Kerala
  •  2 months ago
No Image

രോഗിയെ ആശുപത്രിയില്‍ എത്തിച്ച് മടങ്ങിയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു; ഡ്രൈവര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

കുടുംബസമേതം പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി; രാഹുൽ നാളെയെത്തും

Kerala
  •  2 months ago
No Image

എട്ടാമത് ദുബൈ ഫിറ്റ്നസ് ചലഞ്ചിന് ഒക്ടോബർ 26-ന് തുടക്കം കുറിക്കും

uae
  •  2 months ago
No Image

പൊതുമാപ്പ് 31ന് അവസാനിക്കും; ഇനിയും കാത്തിരിക്കരുതെന്ന് ജി.ഡി.ആർ.എഫ്.എ

uae
  •  2 months ago
No Image

ബഹ്റൈനിൽ കണ്ണൂർ സ്വദേശി ഹ്യദയാഘാതത്തെ തുടർന്ന് മരിച്ചു

bahrain
  •  2 months ago
No Image

ദാന ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് രണ്ട് ദിവസങ്ങളിലെ ആറ് ട്രെയിനുകൾ റദ്ദാക്കി

National
  •  2 months ago