സര്‍ക്കാര്‍ ഭൂമി കൈയ്യേറിയവര്‍ക്കെതിരേ നടപടി സ്വീകരിക്കണം: സി.പി.ഐ
ഇവിടെ നിര്‍മ്മിക്കുന്ന വീടുകള്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് വാടകക്ക് കൊടുക്കുന്നതായും ആരോപണം
ഗുരുവായൂര്‍: പുന്നയൂര്‍ പഞ്ചായത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് കടലിനോട് ചേര്‍ന്ന പുറമ്പോക്ക് ഭൂമി അനധികൃതമായി കൈയ്യേറുകയും പ്രദേശത്ത് കടല്‍ക്ഷോഭം നിയന്ത്രിക്കുന്നതിന് സോഷ്യല്‍ ഫോറസ്ട്രി വെച്ച് പിടിപ്പിച്ച കാറ്റാടി മരങ്ങള്‍ വെട്ടി നശിപ്പിച്ച് അനധികൃതമായി കെട്ടിടങ്ങള്‍ നിര്‍മിച്ച് വില്‍പ്പന നടത്തുകയും ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് സി.പി.ഐ ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റിയോഗം ആവശ്യപ്പെട്ടു.
ഇവിടെ നിര്‍മ്മിക്കുന്ന വീടുകള്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് വാടകക്ക് കൊടുക്കുകയും, പുന്നയൂര്‍ പഞ്ചായത്തിനെ അവിഹിതമായി സ്വാധീനിച്ച് വീട്ട് നമ്പര്‍ തരപ്പെടുത്തി കരാര്‍ പ്രകാരം വില്‍പ്പന നടത്തുകയാണ് കൈയ്യേറ്റ മാഫിയകള്‍ ചെയ്യുന്നത്. ആയതിനാല്‍ അടിയന്തിരമായി പ്രസ്തുത കടല്‍ പുറമ്പോക്ക് ഭൂമി റീസര്‍വ്വെ നടത്തുന്നതിനാവശ്യമായ നടപടികള്‍ റവന്യൂവകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടാക്കണമെന്നും, അനധികൃത കയ്യേറ്റം അടിയന്തിരമായി ഒഴിപ്പക്കണമെന്നും, നിര്‍മിച്ച വീടുകള്‍ പൂട്ടി സീല്‍ വെക്കുകയും, കൈയ്യേറ്റക്കാരെ സഹായിക്കുന്നവര്‍ക്കെതിരെ ഭൂസംരക്ഷണ നിയമ പ്രകാരം ക്രിമിനല്‍ കേസ് എടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഐ.കെ ഹൈദ്രാലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗം സി.എന്‍ ജയദേവന്‍ എം.പി, ജില്ലാ എക്‌സി അംഗം കെ.കെ സുധീരന്‍, മണ്ഡലം സെക്രട്ടറി അഡ്വ.പി.മുഹമ്മദ് ബഷീര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."