HOME
DETAILS

കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റ് വാക്ക് പാലിച്ചു; കാഞ്ഞങ്ങാട്-ബംഗളൂരു സര്‍വിസ് സൂപ്പര്‍ ഡീലക്‌സായി

  
backup
May 03 2017 | 19:05 PM

%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9f%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%ae%e0%b4%be%e0%b4%a8%e0%b5%87%e0%b4%9c%e0%b5%8d%e2%80%8c%e0%b4%ae-2


ബംഗളൂരു റൂട്ടില്‍ സര്‍വിസ് നടത്തിയിരുന്ന സൂപ്പര്‍ ഫാസ്റ്റില്‍ യാത്രക്കാരെ ആകര്‍ഷിക്കാന്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ആകര്‍ഷമായ സമ്മാനപദ്ധതികള്‍ എര്‍പ്പെടുത്തിയിരുന്നു
കാഞ്ഞങ്ങാട്:  കാഞ്ഞങ്ങാട്-ബംഗളൂരു സര്‍വിസ് സൂപ്പര്‍ ഫാസ്റ്റ് ബസിനു പകരമായി സൂപ്പര്‍ ഡീലക്‌സ് ബസ് എത്തി. രണ്ടര മാസം മുമ്പ് സര്‍വിസ് ആരംഭിക്കുമ്പോള്‍ സൂപ്പര്‍ ഫാസ്റ്റ് ബസാണ് ഈ റൂട്ടില്‍ ഓടിയിരുന്നത്.
എന്നാല്‍ ദീര്‍ഘദൂര യാത്രക്ക് സാധാരണ സൂപ്പര്‍ ഫാസ്റ്റ്  ബസ് അനുയോജ്യമല്ലെന്നു കാട്ടി പയ്യാവൂര്‍ മുതല്‍ കാഞ്ഞങ്ങാട് വരെയുള്ള യാത്രക്കാരുടെ പരാതി വ്യാപകമായതിനെ തുടര്‍ന്നു മലയോര താലൂക്ക്  ബസ് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ കെ.എസ്.ആര്‍.ടി.സി ഡയറക്ടര്‍ ബോര്‍ഡംഗം ടി.കെ രാജന്‍ മുഖേന  അധികൃതര്‍ക്ക് നല്‍കിയ നിവേദനത്തെ തുടര്‍ന്ന് യുദ്ധകാല വേഗതയിലാണ് പുതിയ സൂപ്പര്‍ ഡീലക്‌സ് ബസ് ഈ റൂട്ടില്‍ അനുവദിച്ചത്.
ബംഗളുരു റൂട്ടില്‍ സര്‍വിസ് നടത്തിയിരുന്ന സൂപ്പര്‍ ഫാസ്റ്റില്‍ യാത്രക്കാരെ ആകര്‍ഷിക്കാന്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ആകര്‍ഷമായ സമ്മാനപദ്ധതികള്‍ എര്‍പ്പെടുത്തിയിരുന്നു. ഓരോ ആഴ്ചയിലും യാത്രക്കാരുടെ മൊബൈല്‍ നമ്പര്‍ നറുക്കെടുത്താണ് വിജയകിളെ കണ്ടെത്തിയത്.
ബുക്കിങ്  എജന്‍സികള്‍, ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കുന്ന ജീവനക്കാര്‍ എന്നിവര്‍ക്കും സമ്മാനങ്ങള്‍ നല്‍കിയിരുന്നു.
പുതിയ  ബസിലെ യാത്രക്കാര്‍ക്ക് ബസിനകത്ത് ഫില്‍ട്ടര്‍ ചെയ്ത കുടിവെള്ളം, വിശേഷ ദിവസങ്ങളില്‍ മധുരം വിളമ്പല്‍, ശനി, ഞായര്‍ ദിവസങ്ങളൊഴികെയുള്ള ദിവസങ്ങളിലെ യാത്രക്കാരുടെ നമ്പറുകള്‍ നറുക്കെടുത്ത് സര്‍പ്രൈസ് സമ്മാനങ്ങള്‍ നല്‍കല്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന യാത്രാ പ്രോത്സാഹന പദ്ധതിക്കു രൂപം നല്‍കിയിട്ടുണ്ടെന്ന് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ കണ്‍വീനര്‍  എം.വി രാജു പറഞ്ഞു.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഞ്ജൗലി പള്ളിയുടെ മൂന്നുനില പൊളിച്ചുനീക്കാന്‍ ഉത്തരവ്; പൊളിക്കല്‍ ചെലവ് വഖ്ഫ് ബോര്‍ഡും പള്ളിക്കമ്മിറ്റിയും നിര്‍വഹിക്കണം

National
  •  2 months ago
No Image

ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

National
  •  2 months ago
No Image

അയേണ്‍ഡോമുകളെ പരാജയപ്പെടുത്തി ഹിസ്ബുല്ലയുടെ റോക്കറ്റ് കുതിപ്പ്, ആക്രമണം ഹൈഫയില്‍ പത്തിലേറെ പേര്‍ക്ക് പരുക്ക്; ഞെട്ടിത്തരിച്ച് ഇസ്‌റാഈല്‍  

International
  •  2 months ago
No Image

കറാച്ചി വിമാനത്താവളത്തിന് സമീപം സ്‌ഫോടനം; മൂന്ന് പേര്‍ കൊല്ലപ്പെട്ടു, 17 പേര്‍ക്ക് പരിക്ക് 

International
  •  2 months ago
No Image

സര്‍ക്കാര്‍ വാക്കു പാലിച്ചു, എഡിജിപിക്കെതിരെ നടപടി എടുത്തു; എംവി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് തുറക്കും; സമീപവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago
No Image

ആധാറിലെയും റേഷന്‍കാര്‍ഡിലെയും പേരില്‍ പൊരുത്തക്കേട്; ലക്ഷക്കണക്കിനാളുകളുടെ റേഷന്‍കാര്‍ഡ് മസ്റ്ററിങ് അസാധുവാക്കി

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് മഴ കനക്കുന്നു; 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ബലാത്സംഗ കേസ്; നടന്‍ സിദ്ദിഖ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

Kerala
  •  2 months ago
No Image

അന്‍വറിന് മറുപടി കൊടുക്കാന്‍ ചന്തക്കുന്നില്‍ ഇന്ന് സിപിഎം വിശദീകരണ യോഗം

Kerala
  •  2 months ago