തദ്ദേശസ്വയംഭരണ പൊതുസര്‍വിസ് ഉടന്‍ പ്രാവര്‍ത്തികമാക്കണം: കെ.എം.സി.എസ്.യു
കാസര്‍കോട്: തദ്ദേശസ്വയംഭരണ പൊതു സര്‍വിസ് ഉടന്‍ പ്രാവര്‍ത്തികമാക്കണമെന്ന് കേരള മുനിസിപ്പല്‍ ആന്‍ഡ് കോര്പറേഷന് സ്റ്റാഫ് യൂനിയന്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. നവകേരള മിഷന് പദ്ധതികളും ജനകീയാസൂത്രണ പ്രവര്‍ത്തനങ്ങളും വിജയിപ്പിക്കാന്‍ തദ്ദേശസ്വയംഭരണ ജീവനക്കാര്‍ സജീവമായി ഇടപെടണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ആര്‍ദ്രം, ലൈഫ്, ഹരിത കേരളം എന്നിവയിലൂടെ കേരളം എക്കാലത്തെയും വലിയ കുതിപ്പിലേക്കെത്തും. ഇതിനു വേണ്ടി ജീവനക്കാരെ ജനപക്ഷത്തേക്കു നയിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കു മുന്‍ഗണന നല്കി കാര്യക്ഷമതയും അഴിമതി രഹിത സിവില്‍ സര്‍വിസ് എന്ന ലക്ഷ്യത്തോടെ സംഘടന പ്രവര്‍ത്തിക്കും.
കാസര്‍കോട് നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ സി.പി.എം ജില്ലാ സെക്രട്ടറി കെ.പി സതീഷ് ചന്ദ്രന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ. സുധീര്‍ അധ്യക്ഷനായി. കെ. ഭാസ്കരന്, എ. നാരായണന്, മുഹമ്മദ് ഹനീഫ, വി. ചന്ദ്രന്, സി. ബിനോയ്, കെ. ദിനേശന്, വി. സുരേഷ് കുമാര്‍, എം. പ്രശാന്ത്, കെ. ബാബു, എ. വേണുഗോപാലന്‍, പി.ആര് സ്മിത സംസാരിച്ചു.
ഭാരവാഹികള്‍: എ. പ്രദീപ് കുമാര്‍ (പ്രസിഡന്റ്), കെ. സുധീര്‍ (സെക്രട്ടറി), ശ്രീജിത്ത് (ട്രഷറര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."