HOME
DETAILS
MAL
എച്ച് വണ്‍ എന്‍ വണ്‍; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്
backup
May 03 2017 | 19:05 PM
മാനന്തവാടി: മുന്‍കാലങ്ങളെ അപേക്ഷിച്ച് ജില്ലയില്‍ എച്ച്.വണ്‍.എന്‍.വണ്‍ രോഗം വ്യാപിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ജില്ലാ സര്‍വയലന്‍സ് ഓഫിസര്‍ ഡോ. ജിതേഷ് പറഞ്ഞു.
ഗര്‍ഭിണികള്‍ ഉള്‍പ്പെടെയുള്ളവര്‍ രോഗത്തിനെതിരെ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. മഞ്ഞപ്പിത്തം, ഡെങ്കിപ്പനി മറ്റ് പകര്‍ച്ച വ്യാധികള്‍ എന്നിവക്കെതിരെ സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ച് റേഡിയോ മാറ്റൊലി സംഘടിപ്പിച്ച തത്സമയ ഫോണ്‍ ഇന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാന്‍ ശ്രദ്ധിക്കണമെന്നും ശുചിത്വം ഉറപ്പാക്കണമെന്നും ഡോ ജിതേഷ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."