ജൈവ പച്ചക്കറി കൃഷിയുമായി സി.പി ബാവഹാജി
എടപ്പാള്‍: ജൈവ പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി മാണൂര്‍ സി.പി.ബാവഹാജി. വിദ്യാഭ്യാസ സാംസ്കാരിക രാഷ്ട്രീയ രംഗത്ത് സജീവ സാനിധ്യമായ ബാവ ഹാജി തന്റെ ഒഴിവുസമയങ്ങളിലാണ് ജൈവ കൃഷിയുമായി രംഗത്തുവന്നത്. ജൈവ കൃഷിയുടെ പ്രാധാന്യവും നല്ല ഭക്ഷണം സ്വയം ഉല്പാദിപ്പിക്കുക എന്ന സന്ദേശവും ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യവുമായാണ് ജൈവകൃഷിയുമായി രംഗത്ത് വന്നത്.
മാണൂരിലെ തന്റെ വീടിന് സമീപത്തെ രണ്ടുഏക്കര് സ്ഥലത്താണ് അദേഹം കൃഷി ചെയ്തിട്ടുള്ളത്. വെള്ളരി, കുമ്പളം, മത്തന്‍, പാവക്ക, കക്കരിക്ക തുടങ്ങി വിവിധയിനം കാര്‍ഷിക വിളകള്‍ ഇവിടെ കൃഷി ചെയ്യുന്നുണ്ടണ്ട്. കൃഷിയുടെ ഓരോഘട്ടത്തിലും നേരിട്ടുള്ള ശ്രദ്ധ പുലര്‍ത്തുമ്പോഴും സഹായത്തിനായി ജോലിക്കാരും സുഹൃത്തുക്കളും ബന്ധുക്കളും കൂടെ കൂടുന്നു. മണ്ണുത്തി കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നിന്നും എത്തിച്ച വിത്താണ് ഇവിടെ കൃഷിക്കായി ഉപയോഗിച്ചുള്ളത്.
രാസവളങ്ങളോ കീടനാശിനികളോബയോഗിക്കാതെ കൃഷി ചെയ്തതു കൊണ്ടണ്ട് നല്ല വിളവ് ലഭിക്കുന്നതായി അദ്ദേഹം പറഞ്ഞു. ജലക്ഷാമം ചെറുതായി ബുദ്ധിമുട്ടിച്ചതായും അദേഹം പറയുന്നു.
കൃഷി ചെയ്തുണ്ടാക്കിയ വിളകള്‍ മാണൂരിലെ മലബാര്‍ ഡന്റല്‍ കോളജിലെ ഹോസ്റ്റലിലേക്കും സമീപത്തെ വീടുകളിലേക്കും സുഹൃത്തുക്കള്‍ക്കും നാട്ടുകാര്‍ക്കും സൗജന്യമായി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."