താനൂര്‍ തീരദേശത്തെ അതിക്രമങ്ങള്‍ക്കെതിരേ മുസ്‌ലിം യൂത്ത്‌ലീഗ് സമരപ്പകല്‍ ആറിന്
താനൂര്‍: തീരദേശത്തെ സി.പി.എം പൊലിസ് അതിക്രമങ്ങള്‍ക്കെതിരേ ആറിന് ബസ് സ്റ്റാന്റ് പരിസരത്ത് താനൂര്‍ നിയോജക മണ്ഡലം മുസ്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമരപ്പകല്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താമ്മേളനത്തില്‍ പറഞ്ഞു. സാഹിത്യകാരന്‍ പി. സുരേന്ദ്രന്‍ സമരപ്പകല്‍ ഉദ്ഘാടനം ചെയ്യും.
മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ കുട്ടി അഹമ്മദ് കുട്ടി, എം.എല്‍.എമാരായ സി മമ്മുട്ടി, അഡ്വ. എന്‍ ഷംസുദ്ദീന്‍, മുന്‍ എം.എല്‍.എ അബ്ദുറഹിമാന്‍ രണ്ടത്താണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍, യൂത്ത്‌ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് ഫൈസല്‍ ബാഫഖി തങ്ങള്‍, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി അഷ്‌റഫലി, യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് അന്‍വര്‍മുള്ളമ്പാറ, സെക്രട്ടറി കെ.ടി അഷ്‌റഫ്, മത്സ്യതൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി ഉമ്മര്‍ ഒട്ടുമ്മല്‍, ജില്ലാപഞ്ചായത്തംഗം ഹനീഫ പുത്തുപ്പറമ്പ്, ദലിത് ലീഗ് ജില്ലാ പ്രസിഡന്റ് എന്‍.വി മോഹന്‍ദാസ്, യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ. യു.കെ അഭിലാഷ്, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി മുന്‍രജിസ്ട്രാര്‍ ഡോ. പി.പി മുഹമ്മദ്, ചന്ദ്രിക മുന്‍പത്രാധിപര്‍ സി.കെ താനൂര്‍, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സി.എച്ച് ചെയര്‍ ഡയറക്ടര്‍ പി.എ റഷീദ്, താനൂര്‍ ഗവ. കോളജ് മുന്‍ സ്‌പെഷ്യല്‍ ഓഫിസര്‍ പ്രൊഫ. വി.പി ബാബു തുടങ്ങിയവര്‍ സംബന്ധിക്കും. യൂത്ത്‌ലീഗ് ദേശീയ ഉപാധ്യക്ഷന്‍ അഡ്വ. വി.കെ ഫൈസല്‍ ബാബു സമാപന പ്രസംഗം നടത്തും.
തീരദേശത്തെ സി.പി.എം. ഭീകരത അവസാനിപ്പിക്കുക, പൊലിസ് അതിക്രമങ്ങളെക്കുറിച്ച് സമഗ്രഅന്വേഷണം നടത്തുക, ഇരകള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുക, നിരപരാധികളെ വേട്ടയാടുന്നത് അവസാനിപ്പിക്കുക, അക്രമ സംഭവങ്ങളിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരിക, സര്‍വ്വകക്ഷി യോഗ തീരുമാനങ്ങള്‍ നടപ്പിലാക്കുക, കള്ളക്കേസുകള്‍ പിന്‍വലിക്കുക, തീരദേശത്ത് ശാശ്വത സമാധാനം പനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യൂത്ത്‌ലീഗ് സമരപ്പകല്‍ സംഘടിപ്പിക്കുന്നത്. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന സമരപ്പകല്‍ വൈകുന്നേരം 6 മണിവരെ നീണ്ടു നില്‍ക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. മണ്ഡലം പ്രസിഡണ്ട് റഷീദ് മോര്യ, സെക്രട്ടറി വി.കെ.എ. ജലീല്‍, ട്രഷറര്‍ ഫൈസല്‍ പത്തമ്പാട്, സെക്രട്ടരി കെ. ഉവൈസ്, മുനിസിപ്പല്‍ മുസ്‌ലിം ലീഗ് പ്രസിഡണ്ട് നിസാം ഒട്ടുംപുറം, സെക്രട്ടറി. എ.പി. സൈതലവി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."