തുഞ്ചത്ത് ജ്വല്ലറിക്കെതിരേ ഏജന്റുമാര്‍ ആക്ഷന്‍ കമ്മിറ്റിക്ക് രൂപംനല്കി
മലപ്പുറം: തിരൂരില്‍ ജനങ്ങളില്‍നിന്നു നിക്ഷേപം സ്വീകരിച്ചു തട്ടിപ്പു നടത്തിയ തുഞ്ചത്ത് ജ്വല്ലറിക്കെതിരേ ഏജന്റുമാര്‍ ആക്ഷന്‍ കമ്മിറ്റിക്ക് രൂപംനല്‍കിയതായി ഭാരവാഹികള്‍ അറിയിച്ചു. ജനങ്ങളില്‍നിന്നു കോടികള്‍ പിരിച്ചെടുത്തു കഴിഞ്ഞ ജൂലൈ 15നു സ്ഥാപനം അടച്ച് ഉടമ മുങ്ങുകയായിരുന്നു. പണം നിക്ഷേപിച്ചവര്‍ ഏജന്റുമാരെ സമീപിക്കുന്നതു പതിവായതോടെ പലരും ആത്മഹത്യയുടെ വക്കിലാണെന്നു വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. സംഭവത്തില്‍ തിരൂര്‍ പൊലിസ് സ്റ്റേഷനില്‍ പരാതിപ്പെട്ടെങ്കിലും നടപടികളുണ്ടായില്ല. മുഖ്യമന്ത്രി, ഐ.ജി എന്നിവരടക്കമുള്ളവര്‍ക്കു പരാതി നല്‍കാനുള്ള ഒരുക്കത്തിലാണിവര്‍. 30 കോടി രൂപയിലേറെ സ്ഥാപന ഉടമ തട്ടിപ്പു നടത്തിയിട്ടുണ്ടെന്നു വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത എം. കുഞ്ഞുട്ടി, യു. കൃഷ്ണന്‍കുട്ടി, താഹിറ, പ്രേമഭരതന്, ആയിഷ എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."