HOME
DETAILS

കുടുംബശ്രീ അംഗങ്ങളുടെ രേഖകള്‍ വശത്താക്കി പണംതട്ടിയതായി പരാതി

  
backup
May 03 2017 | 20:05 PM

%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80-%e0%b4%85%e0%b4%82%e0%b4%97%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b0%e0%b5%87


ചങ്ങരംകുളം: കുടുംബശ്രീ അംഗങ്ങളുടെ രേഖകള്‍ വശത്താക്കി പണംതട്ടിയതായി പരാതി. ആലങ്കോട് പഞ്ചായത്തിലെ കുടുംബശ്രീ പൂത്തുമ്പി ജെ.എല്‍.ജി ഗ്രൂപ്പിനും മറ്റു മൂന്നു കുടുംബശ്രീ ഗ്രൂപ്പുകള്‍ക്കും ആവശ്യമായ ലോണ്‍ ശരിയാക്കുന്നതിനു ചങ്ങരംകുളം കനറാ ബാങ്കില്‍ ഹാജരാക്കുന്നതിനായി ഏല്‍പിച്ച രേഖകളുപയോഗിച്ചു ലോണെടുക്കുകയും സ്വന്തം ആവശ്യത്തിനുപയോഗിച്ചെന്നുമാണ് പരാതി.
ഇതുമായി ബന്ധപ്പെട്ടു ചങ്ങരംകുളം കാളാച്ചാല്‍ സ്വദേശിനി രമ്യ ചങ്ങരംകുളം പൊലിസില്‍ പരാതി നല്‍കി. ലോണെടുക്കാന്‍ വിശ്വസിച്ചേല്‍പിച്ച രേഖകളുപയോഗിച്ചു ചങ്ങരംകുളം സി.ഡി.എസ് പ്രസിഡന്റ് മാന്തടം സ്വദേശിനി സിന്ധു ലോണെടുക്കുകയും രമ്യയുടേയും മറ്റുള്ളവരുടേയും വ്യാജ ഒപ്പുകളിട്ട് ഒറിജിനല്‍ രേഖയാക്കി ബാങ്കില്‍ സമര്‍പ്പിച്ച് 23,14,000 രൂപ എടുത്ത ശേഷം പരാതിക്കാരിക്കോ മറ്റുള്ളവര്‍ക്കോ തല്‍കാതെ സ്വന്തം ആവശ്യത്തിന് ഉപയോഗിച്ച് പണം തട്ടിയതായും പരാതിക്കാരി ആരോപിക്കുന്നു. ബാങ്കില്‍നിന്നു പണം തിരിച്ചടക്കാന്‍ നോട്ടീസ് വന്നപ്പോഴാണ് തങ്ങളുടെ പേരില്‍ ലോണെടുത്തതായി അറിയുന്നതെന്നും പരാതിയില്‍ പറയുന്നുണ്ട്.
തങ്ങളുടെ രേഖകള്‍ തട്ടിയെടുത്തതിനു പുറമേ, വ്യാജ ഒപ്പുകളിട്ടു വന്‍ തട്ടിപ്പു നടത്തിയ പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം കുടുബശ്രീ പ്രവര്‍ത്തകര്‍ നേരത്തെ പ്രതിഷേധിച്ചിരുന്നു. പരാതിയില്‍ ചങ്ങരംകുളം പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
എന്നാല്‍, പഞ്ചായത്ത് പ്രസിഡന്റോ സെക്രട്ടറിയോ അറിയാതെയാണ് സി.ഡി.എസ് പ്രസിഡന്റ് സിന്ധു കുടുബശ്രീ അംഗങ്ങളുടെ രേഖകളും വ്യാജ ഒപ്പും ശേഖരിച്ചു കനറാ ബാങ്കിന്റെ മുന്‍ മാനേജറുടെ ഒത്താശയോടെ പണം തട്ടിയതെന്നും ഇതുമായി ബന്ധപ്പെട്ടു ജില്ലാ മിഷനേയും ജില്ലാ പഞ്ചായത്തിനേയും സമീപിക്കാനൊരുങ്ങുകയാണെന്നും ബാങ്കുകാര്‍ പണമിടപാടുമായി ബന്ധപ്പെട്ടു പഞ്ചായത്തിനെ സമീപിച്ചിരുന്നെന്നും തട്ടിപ്പു നടത്തിയവര്‍ ശിക്ഷിക്കപ്പെടണമെന്നും ആലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് അയിഷ ഹസന്‍ പറഞ്ഞു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

National
  •  2 months ago
No Image

അയേണ്‍ഡോമുകളെ പരാജയപ്പെടുത്തി ഹിസ്ബുല്ലയുടെ റോക്കറ്റ് കുതിപ്പ്, ആക്രമണം ഹൈഫയില്‍ പത്തിലേറെ പേര്‍ക്ക് പരുക്ക്; ഞെട്ടിത്തരിച്ച് ഇസ്‌റാഈല്‍  

International
  •  2 months ago
No Image

കറാച്ചി വിമാനത്താവളത്തിന് സമീപം സ്‌ഫോടനം; മൂന്ന് പേര്‍ കൊല്ലപ്പെട്ടു, 17 പേര്‍ക്ക് പരിക്ക് 

International
  •  2 months ago
No Image

സര്‍ക്കാര്‍ വാക്കു പാലിച്ചു, എഡിജിപിക്കെതിരെ നടപടി എടുത്തു; എംവി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് തുറക്കും; സമീപവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago
No Image

ആധാറിലെയും റേഷന്‍കാര്‍ഡിലെയും പേരില്‍ പൊരുത്തക്കേട്; ലക്ഷക്കണക്കിനാളുകളുടെ റേഷന്‍കാര്‍ഡ് മസ്റ്ററിങ് അസാധുവാക്കി

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് മഴ കനക്കുന്നു; 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ബലാത്സംഗ കേസ്; നടന്‍ സിദ്ദിഖ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

Kerala
  •  2 months ago
No Image

അന്‍വറിന് മറുപടി കൊടുക്കാന്‍ ചന്തക്കുന്നില്‍ ഇന്ന് സിപിഎം വിശദീകരണ യോഗം

Kerala
  •  2 months ago
No Image

സഊദി അറേബ്യ: ബിൽബോർഡ് നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ ഒരുങ്ങുന്നു

Saudi-arabia
  •  2 months ago