പൂക്കോട്ടൂര്‍ ഹജ്ജ് ക്യാംപ് 20, 21 തിയതികളില്‍
മലപ്പുറം: മെയ് 20, 21 തിയതികളില്‍ നടക്കുന്ന പൂക്കോട്ടൂര്‍ ഹജ്ജ് ക്യാംപിനു സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലും സ്വകാര്യ ഗ്രൂപ്പുകളിലും പുറപ്പെടാനുദ്ദേശിക്കുന്ന മുഴുവന്‍ ഹാജിമാര്‍ക്കും സൗകര്യമൊരുക്കും.
വിദൂരത്തുനിന്നെത്തുന്നവര്‍ക്കു താമസവും ക്യാംപില്‍ സംബന്ധിക്കുന്ന മുഴുവന്‍ പേര്‍ക്കും ഭക്ഷണവും സൗജന്യമായി സംവിധാനിക്കും.
പൂക്കോട്ടൂര്‍ ഖിലാഫത്ത് കാംപസില്‍ 17ാം ഹജ്ജ് പഠനക്യാംപാണ് ഇത്തവണ ഒരുക്കുന്നത്. അബ്ദുസ്സമദ് പൂക്കോട്ടൂരാണ് ദ്വിദിന ക്യാംപില്‍ ക്ലാസിനു നേതൃത്വം നല്‍കുക. ഹജ്ജ് കര്‍മങ്ങളുടെ വിശദ പഠനത്തിനും സംശയ നിവാരണത്തിനും അവസരമുണ്ടാകും.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായി സ്വാഗതസംഘവും വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ച് ഒരുക്കങ്ങള്‍ ആരംഭിച്ചു. വിശാലമായ വാട്ടര്‍പ്രൂഫ് പന്തലിന്റെ നിര്‍മാണം പൂര്‍ത്തിയായിവരുന്നു.
സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി വ്യത്യസ്ത സ്ഥലങ്ങളില്‍ ആയിരങ്ങള്‍ക്കുള്ള താമസ സൗകര്യമാണ് ഇത്തവണ ഒരുക്കുന്നത്. താമസം ആവശ്യമുള്ളവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 04832771819, 9895848826,9446883001.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."