വെള്ളൂര്‍ വഴി കൂടുതല്‍ എല്‍.എസ് ബസുകള്‍ സര്‍വിസ് നടത്തണം
കണ്ണൂര്‍: ദേശീയപാത പയ്യന്നൂര്‍ വെള്ളൂര്‍ തപാല്‍ ഓഫിസ് ബസ്സ്റ്റോപ്പ് വഴി യാത്രക്കാരുടെ വര്‍ധനവിനനുസരിച്ച് കൂടുതല്‍ ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ സര്‍വിസ് നടത്താന്‍ കെ.എസ്.ആര്.ടി.സി നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്. ദേശീയപാത റൂട്ടില്‍ സര്‍വിസ് നടത്തുന്ന സ്വകാര്യബസുകള്‍ വെള്ളൂര്‍ തപാല്‍ ഓഫിസ് സ്റ്റോപ്പില്‍ നിര്ത്തുന്നുണ്ടോയെന്ന് ഉറപ്പ് വരുത്താന്‍ ഒരു സിവില്‍ പൊലിസ് ഓഫിസറെ നിയമിക്കണമെന്നും കമ്മിഷന് ആക്റ്റിങ് അധ്യക്ഷന്‍ പി. മോഹനദാസ് ഉത്തരവിട്ടു. ഇതുവഴി കടന്നുപോകുന്ന സ്വകാര്യ ബസുകളിലെ ജീവനക്കാര്‍ക്ക് വെള്ളൂര്‍ തപാല്‍ ഓഫിസ് ജങ്ഷനില്‍ ബസ് നിര്‍ത്താന്‍ കര്‍ശന നിര്‍ദേശം നല്‍കണം.
നിര്‍ദേശം പാലിക്കാത്ത ബസ് ഉടമകള്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ് അയച്ച് നടപടി സ്വീകരിക്കണം. വെള്ളൂര്‍ തപാല്‍ ഓഫിസ് ബസ് സ്റ്റോപ്പില്‍ ദീര്‍ഘദൂര സര്‍വിസ് നടത്തുന്ന ബസുകള്‍ നിര്‍ത്താറില്ലെന്ന് പരാതിപ്പെട്ട് വെള്ളൂര്‍ സ്വദേശി കെ.വി ഗോപാലന് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. ഉത്തരവിന്റെ പകര്‍പ്പ് കണ്ണൂര്‍ ആര്.ടി.ഒക്കും ജില്ലാ പൊലിസ് മേധാവിക്കും കെ.എസ്.ആര്.ടി.സി എം.ഡിക്കും അയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."