HOME
DETAILS
MAL
തളിപ്പറമ്പില്‍ ഷീ-ടോയ്‌ലറ്റ് പ്രവര്‍ത്തനസജ്ജം
backup
May 03 2017 | 20:05 PM
തളിപ്പറമ്പ്: നഗരസഭയില്‍ സ്ത്രീകള്‍ക്കു മാത്രമായി രണ്ട് ഇ-ടോയ്‌ലറ്റുകളുടെ നിര്‍മാണം പൂര്‍ത്തിയായി. 2016-17 വര്‍ഷത്തെ പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി 13 ലക്ഷം രൂപ ചെലവിലാണ് തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയിലും കൂവോട് ആയുര്‍വേദ ആശുപത്രിയിലും ഷീ-ടോയ്‌ലറ്റ് പണിതത്. ദിനംപ്രതി ആയിരക്കണക്കിന് ആള്‍ക്കാര്‍ വന്നുപോകുന്ന രണ്ട് പ്രധാന സ്ഥലങ്ങളില്‍ സ്ത്രീകള്‍ പ്രാധമിക കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനു ഏറെ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് ശൗചാലയം സ്ഥാപിച്ചത്. തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഏജന്‍സിയാണ് പ്രവര്‍ത്തി പൂര്‍ത്തീകരിച്ചത്. തികച്ചും സൗജന്യമായി ഉപയോഗിക്കാവുന്ന രീതിയിലാണ് ഷീ-ടോയ്‌ലറ്റ് ക്രമീകരിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."