അഞ്ച് ലക്ഷം പേരെ കോണ്‍ഗ്രസില്‍ അംഗമാക്കാന്‍ നേതൃയോഗം
കണ്ണൂര്‍: കോണ്‍ഗ്രസ് അംഗത്വ പ്രചാരണം സജീവമാക്കാനും കെ.പി.സി.സി ഭാരവാഹികള്‍ മുതല്‍ താഴോട്ടുള്ള മുഴുവന്‍ ഭാരവാഹികളും താമസിക്കുന്ന പ്രദേശത്ത് ഭവന സന്ദര്‍ശനം നടത്തി കോണ്‍ഗ്രസില്‍ അംഗങ്ങളെ ചേര്‍ക്കാനും ഡി.സി.സി നേതൃയോഗം തീരുമാനിച്ചു. രാജ്യത്ത് മതേതരത്വ ജനാധിപത്യ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തി ശക്തമായി മുന്നോട്ട് പോകണമെങ്കില്‍ കോണ്‍ഗ്രസ് ഗ്രാമങ്ങളില്‍ ശക്തിപ്പെടണമെന്ന് നേതൃയോഗം വിലയിരുത്തി. ജില്ലയിലെ 1700ഓളം ബൂത്ത് കമ്മിറ്റികള്‍ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഭവന സന്ദര്‍ശനം നടത്തും. കണ്ണൂരില്‍ ജില്ലാ കോണ്‍ഗ്രസ് നേതൃയോഗം കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്‍ ഉദ്ഘാടനം ചെയ്തു. ഡി.സി.സി അധ്യക്ഷന്‍ സതീശന്‍ പാച്ചേനി അധ്യക്ഷനായി. മുന്‍ മന്ത്രി കെ. സുധാകരന്‍, തമ്പാനൂര്‍ രവി, പി. രാമകഷ്ണന്‍, സുമാ ബാലകൃഷ്ണന്‍, വി.എ നാരായണന്‍, സജീവ് ജോസഫ്, കെ. സുരേന്ദ്രന്‍, എ.ഡി മുസ്തഫ, എം. നാരായണന്‍ കുട്ടി, മാര്‍ട്ടിന്‍ ജോര്‍ജ്, ചന്ദ്രന്‍ തില്ലങ്കേരി, സോണി സെബാസ്റ്റ്യന്‍, കെ.പി പ്രഭാകരന്‍, എം.പി ഉണ്ണികൃഷ്ണന്‍, എം.പി മുരളി, വി. സുരേന്ദ്രന്‍, കെ.ടി കുഞ്ഞഹമ്മദ്, തോമസ് വെക്കത്താനം, വി.വി പുരുഷോത്തമന്‍, കെ. പ്രഭാകരന്‍, പി.സി ഷാജി, മുഹമ്മദ് ബ്ലാത്തൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."