ഡെങ്കിപ്പനി: മട്ടന്നൂരില്‍ നാലുപേര്‍ കൂടി ചികിത്സ തേടി
മട്ടന്നൂര്‍: മട്ടന്നൂരില്‍ ഡെങ്കിപ്പനി ബാധിച്ച് നാലുപേര്‍ കൂടി ചികിത്സ തേടി. ഇതുവരെയായി 162ലധികം പേര്‍ ചികിത്സ തേടിയതായാണ് റിപ്പോര്‍ട്ട്. മട്ടന്നൂര്‍ നഗരത്തിനു പുറമേ പൊറോറ, ഏളന്നൂര്‍, ചാവശ്ശേരി ഭാഗങ്ങളില്‍ നിന്നും ആളുകള്‍ ചികിത്സക്ക് മട്ടന്നൂരില്‍ എത്തുന്നുണ്ട്. നഗരസഭയില്‍ തൊണ്ണൂറു പേര്‍ക്ക് ഡെങ്കി സ്ഥിരീകരിച്ചതയാണ് റിപ്പോര്‍ട്ട്.
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സ്‌ക്വാഡ് പ്രവര്‍ത്തനവും നഗരസഭയുടെ ഡ്രൈഡേ ആചരിക്കലും നടക്കുന്നതിനിടയിലാണ് വീണ്ടും ഡെങ്കി പടരുന്നത് ഭീതിയുളവാക്കുന്നത്. ആരോഗ്യ മന്ത്രി കെ.കെ ശൈലജയ്ക്ക് പകര്‍ച്ചപ്പനി ബാധിച്ചതും ചര്‍ച്ചയായിട്ടുണ്ട്. കഴിഞ്ഞയാഴ്ച പനി ബാധിതരുടെ എണ്ണത്തില്‍ അല്‍പ്പം കുറവു വന്നെങ്കിലും ഈ ആഴ്ച ഗുരുതരമായ സ്ഥിതിയാണ്. നാല് ദിവസത്തിനുള്ളില്‍ പനി ബാധിച്ച് ഇരുപതോളം പേരാണ് ചികിത്സ തേടിയത്. ഡെങ്കിപ്പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ നഗരസഭയുടെ നിര്‍ദേശത്തെ തുടര്‍ന്ന് മട്ടന്നൂരിലെ വ്യാപാരികള്‍ ഹര്‍ത്താല്‍ ആചരിച്ച് ശുചീകരണ പ്രവര്‍ത്തനം നടത്തി.
നഗരസഭയിലെ മുഴുവന്‍ പ്രദേശങ്ങളിലെയും വ്യാപാര സ്ഥാപനങ്ങള്‍ ഉച്ച വരെ അടച്ചിട്ടാണ് ശുചീകരണം നടത്തിയത്. മട്ടന്നൂര്‍ നഗരത്തിലും പരിസര പ്രദേശങ്ങളിലും വ്യാപകമായി ഡെങ്കിപ്പനി പടര്‍ന്നു പിടിച്ചതിനെ തുടര്‍ന്നാണ് ബുധനാഴ്ചകളില്‍ ഉച്ചവരെ ശുചീകരണ ഹര്‍ത്താല്‍ ആചരിക്കാന്‍ തീരുമാനിച്ചത്. വ്യാപാരി വ്യവസായികളും ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷനും ചേര്‍ന്നാണ് ശുചീകരണ ഹര്‍ത്താല്‍ നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."