കെ.എസ്.ഇ.ബി അധികൃതരുടെ അനാസ്ഥ; മധ്യവയസ്കന് ഷോക്കേറ്റു
ആലുവ : കെ.എസ്.ഇ.ബിയുടെ അനാസ്ഥമൂലം മധ്യവയസ്കന് ഷോക്കേറ്റു. ചൂര്‍ണിക്കര ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് ഗ്യാരേജ് മുസ്ലിം പള്ളിക്ക് സമീപം തേക്കാനത്ത് വീട്ടില്‍ പൗലോസിനാണ് (57) ഷോക്കേറ്റത്.
കഴിഞ്ഞ ദിവസം രാവിലെ പൗലോസ് വീട്ടില്‍ നടക്കുന്ന അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് പരിസരം വൃത്തിയാക്കുന്നിടെ കെ.എസ്.ഇ.ബിയുടെ ഭൂഗര്‍ഭ ഇലക്ട്രിക് കേബിളില്‍ നിന്നാണ് ഷോക്കേറ്റത്. തെറിച്ചുവീണ പൗലോസിന്റെ ഇടതുകണ്ണിന് പരിക്കേറ്റിട്ടുണ്ട്. മുഖഭാഗത്തെ എല്ലിനും കൈക്കും പൊട്ടേറ്റു. ഇയാളെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയാണ്. അടുത്തിടെ ഈ ഭാഗത്ത് റോഡ് നിര്‍മാണത്തിനായി മണ്ണ് നീക്കം ചെയ്യുന്നതിനിടെ ഭൂഗര്‍ഭ കേബിള്‍ പൊട്ടിയിരുന്നു. പൊട്ടിയ കേബിളുകളില്‍ നിന്നാണ് പൗലോസിന് ഷോക്കേറ്റത്.
കേബിള്‍ പൊട്ടിയ ഭാഗത്ത് നിരന്തരമായി ഇലക്ട്രിക്ക് സ്പാര്ക്കിങ് ഉണ്ടായതിനേ തുടര്‍ന്ന് പലവട്ടം കെ.എസ്.ഇ.ബി അധികൃതരെ അറിയിച്ചെങ്കിലും യാതൊരു നടപടികളും സ്വീകരിച്ചില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
സംഭവത്തില്‍ പൗലോസിന്റെ കുടുംബം ഉന്നത അധികൃതര്‍ക്ക് പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."