HOME
DETAILS
MAL
വടകരയില്‍ മെഡിക്കല്‍ ബന്ദ് പൂര്‍ണം
backup
May 03 2017 | 21:05 PM
വടകര: ആശ ആശുപത്രിയിലെ ഡോക്ടറെ കൈയേറ്റം ചെയ്ത സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഐ.എം.എ ഡിസ്ട്രിക്ട് ടാസ്ക്ഫോഴ്സ് പ്രഖ്യാപിച്ച പണിമുടക്ക് വടകരയില്‍ പൂര്‍ണം. സര്‍ക്കാര്‍, സ്വാകര്യ ആശുപത്രികളിലൊന്നും ഒ.പികള്‍ പ്രവര്‍ത്തിച്ചില്ല. സ്വകാര്യ പ്രാക്ടീസുകളും ചെറിയ ക്ലിനിക്കുകളും തുറന്നു പ്രവര്‍ത്തിച്ചില്ല. രാവിലെ വടകര ആശ ആശുപത്രിക്കു മുന്നില്‍ ഡോക്ടര്‍മാര്‍ പ്രതിഷേധയോഗം ചേര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."