കശ്മിരില്‍ ഏഴുപേരെ കൊലപ്പെടുത്തിയത് ഉമര്‍ മാജിദെന്ന് പൊലിസ്
ശ്രീനഗര്‍: ദക്ഷിണ കശ്മിരിലെ കുല്‍ഗാമില്‍ അഞ്ചുപൊലിസുകാര് ഉള്‍പ്പെടെ ഏഴുപേരെ കൊലപ്പെടുത്തിയതിന് പിന്നില്‍ ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരന് ഉമര്‍ മാജിദാണെന്ന് വ്യക്തമായ സാഹചര്യത്തില്‍ ഇയാളെക്കുറിച്ച് തെളിവുകള്‍ നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ കശ്മിര് പൊലിസ് പ്രഖ്യാപിച്ചു. ഇയാളുടെ ചിത്രങ്ങള്‍ സംസ്ഥാനത്തെ പലഭാഗങ്ങളിലും പൊലിസ് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. നേരത്തെ അഞ്ചുലക്ഷമാണ് നല്‍കുമെന്ന് അറിയിച്ചിരുന്നത്. ഇന്നലെയാണ് തുക വര്‍ധിപ്പിച്ചത്.
കുല്‍ഗാം ജില്ലയിലെ സൂചി ഗ്രാമവാസിയാണ് 22 കാരനായ മാജിദ് ട്രഷറിയിലേക്ക് പണവുമായി പോവുകയായിരുന്ന വാനിനുനേരെ ആക്രമണം നടത്തിയാണ് അഞ്ചു പൊലിസുകാര്‍ ഉള്‍പ്പെടെ ഏഴുപേരെ ഇയാളുടെ നേതൃത്വത്തിലുള്ള ഭീകരര്‍ കൊലപ്പെടുത്തിയത്. മെയ് ഒന്നിനായിരുന്നു ആക്രമണം. കുല്‍ഗാമില്‍ നടക്കുന്ന പല ഭീകരാക്രമണങ്ങളിലും മുഖ്യ പങ്കുവഹിക്കുന്നത് മാജിദാണെന്നാണ് പൊലിസ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."