പത്തുവര്‍ഷത്തിനിടെ 770 ബില്യന്‍ യു.എസ് ഡോളര്‍ കള്ളപ്പണം രാജ്യത്തെത്തിയതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഒരു പതിറ്റാണ്ടിനിടയില്‍ ലക്ഷം കോടികളുടെ കള്ളപ്പണം ഇന്ത്യയിലെത്തിയതായി റിപ്പോര്‍ട്ട്. 2005നും 2014 നും ഇടയിലാണ് 770 ബില്യന്‍ യു.എസ് ഡോളര്‍ ഇന്ത്യയിലെത്തിയതായി വാര്‍ത്തയുള്ളത്. അമേരിക്ക കേന്ദ്രമായുള്ള സാമ്പത്തിക ഗവേഷണ സംഘമായ ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ഇന്റഗ്രിറ്റി (ജി.എഫ്.ഐ)യാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ഇതേകാലയളവില്‍ രേഖയില്ലാത്ത 165 ബില്യന്‍ യു.എസ് ഡോളര്‍ ഇന്ത്യക്ക് പുറത്തേക്കു പോയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയുടെ മൊത്തം വ്യാപാരത്തിന്റെ മൂന്നു ശതമാനമാണിത്. 2014ല്‍ മാത്രം 101 ബില്യന്‍ യു.എസ് ഡോളര്‍ കള്ളപ്പണം രാജ്യത്തേക്കു വന്നതായും 23 ബില്യന്‍ യു.എസ് ഡോളര്‍ പുറത്തേക്കു പോയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
'വികസ്വരരാജ്യങ്ങളിലേക്കും പുറത്തേക്കുമുള്ള നിയമവിരുദ്ധമായ സാമ്പത്തിക ഒഴുക്ക്(2005-14)' എന്ന പേരിലാണ് ജി.എഫ്.ഐയുടെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."