ജില്ലയില്‍ പുകയിലയുല്‍പന്നങ്ങളുടെ വന്‍ശേഖരം പിടികൂടി
എക്‌സൈസ് അധികൃതര്‍ വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ ലക്ഷങ്ങളുടെ ഉല്‍പന്നങ്ങളാണ് പിടിച്ചെടുത്തത് ആറ്റിങ്ങലില്‍ ഒരാളെ അറസ്റ്റ് ചെയ്തു
ആറ്റിങ്ങല്‍: മേഖലയില്‍ എക്‌സൈസ് സംഘം നടത്തിയ റെയ്ഡില്‍ വീട്ടിനുള്ളില്‍ ഒളിപ്പിച്ചിരുന്ന ആറായിരത്തിലധികം കവര്‍ പുകയിലയുല്‍പന്നങ്ങള്‍ കണ്ടെടുത്തു.ഇതുമായി ബന്ധപ്പെട്ട് ആറ്റിങ്ങല്‍ തച്ചൂര്‍ക്കുന്ന് രാജിഭവനില്‍ വാടകയ്ക്ക് താമസിക്കുന്ന അഖിലി(24) നെ അറസ്റ്റ് ചെയ്തു.ഇവിടെ പുകയിലഉല്‍പന്നങ്ങളുടെ വന്‍ശേഖരമുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് എക്‌സൈസ് നിരീക്ഷണം നടത്തി വരികയായിരുന്നു.
ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, പെരുങ്ങുഴി ഭാഗങ്ങളില്‍ മൊത്തമായും ചില്ലറയായും കച്ചവടം നടത്തുന്നതിനാണ് ഇവ സൂക്ഷിച്ചിരുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ആറ്റിങ്ങല്‍ എക്‌സൈസ് സി. ഐ. ഡി.മോഹനചന്ദ്രന്‍നായരുടെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ എ. ആര്‍. രതീഷ്, പി. ഒ മാരായ ഡി.സന്തോഷ്, ബിജുലാല്‍ സി.ഇ.ഒമാരായ വിനു, റനോജ്, ജയപ്രകാശ്, ഷജീര്‍, സത്യപ്രഭന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.പിടിച്ചെടുത്ത പുകയിലയുല്‍പന്നങ്ങള്‍ക്ക് ഒന്നരലക്ഷത്തിലധികം രൂപ വിലവരുമെന്ന് എക്‌സൈസ് അറിയിച്ചു. അറസ്റ്റ് ചെയ്ത അഖിലിനെ പോലീസിന് കൈമാറി.
നെയ്യാറ്റിന്‍കര: സ്‌കൂള്‍-കോളജ് പരിസരങ്ങളിലെ കടകള്‍ കേന്ദ്രീകരിച്ച് എക്‌സൈസ് സംഘം നടത്തിയ റെയ്ഡില്‍ നാല് ലക്ഷം രൂപ വില വരുന്ന പുകയില ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തു.
3150 പായ്ക്കറ്റ് പാന്‍മസാല , സിഗരറ്റ് , ബീഡി തുടങ്ങിയ ഉല്‍പ്പന്നങ്ങളും 10 കിലോയോളം ടുബാക്കോ പൗഡറുമാണ് പിടിച്ചെടുത്തത്. ഇതി ന്റെ അടിസ്ഥാനത്തില്‍ കോട്പാ നിയമപ്രകാരം 47 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വരും ദിവസങ്ങളിലും ശക്തമായ റെയ്ഡുകള്‍ തുടരുമെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു. നെയ്യാറ്റിന്‍കര എക്‌സൈസ് സി.ഐ വി.രാജാസിംഗിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ പി.എല്‍.ഷിബു , മോഹനന്‍, ജെ.എസ്.ബിനു , ജി.രതീഷ്‌കുമാര്‍ , അസിസ്റ്റന്റ് ഇ.ഐ.ജെ.സാബു, മറ്റ് അന്‍പതോളം എക്‌സൈസ് ഉദ്യോഗസ്ഥരും റെയ്ഡില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."