HOME
DETAILS

രജിസ്‌ട്രേഷന്‍ സമയത്തെ അപാകത ഒഴിവാക്കാന്‍ ഉദ്യോഗാര്‍ഥികള്‍ ജാഗ്രത കാട്ടണം: പി.എസ്.സി അംഗം

  
backup
May 04 2017 | 01:05 AM

%e0%b4%b0%e0%b4%9c%e0%b4%bf%e0%b4%b8%e0%b5%8d%e2%80%8c%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%ae%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%85


തൊടുപുഴ: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സമയത്ത് ഉദ്യോഗാര്‍ഥികള്‍ ജാഗ്രത കാട്ടുകയും തെറ്റില്ലാതെ വണ്‍ടൈം രജിസ്‌ട്രേഷന്‍ നടത്തുകയും ചെയ്തില്ലെങ്കില്‍ അപേക്ഷ നിരസിക്കപ്പെടുമെന്നും പിന്നീടത് പരിഹരിക്കാന്‍ സാധിക്കില്ലെന്നും കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ അംഗം പ്രൊഫ. ലോപ്പസ് മാത്യു പറഞ്ഞു.
പി.എസ്.സിയുടെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ അക്ഷയകേന്ദ്രം ജീവനക്കാര്‍ക്ക് ഒറ്റത്തവണ രജിസ്‌ട്രേഷനില്‍ നല്‍കിയ ഏകദിന പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓണ്‍ലൈനില്‍ വണ്‍ടൈം രജിസ്‌ട്രേഷന്‍ സമയത്ത് വരുത്തുന്ന തെറ്റുകള്‍ മൂലം ഉയര്‍ന്ന റാങ്ക് കിട്ടിയിട്ടും ജോലി ലഭിക്കാതെ പോകുന്ന സംഭവങ്ങള്‍ ഉണ്ടാകുന്നു. ഇക്കാര്യം ഉദ്യോഗാര്‍ഥികളെ ബോധ്യപ്പെടുത്തി പൂര്‍ണമായ രജിസ്‌ട്രേഷന്‍ നടത്താന്‍ അക്ഷയ ജീവനക്കാര്‍ മുന്‍കൈ എടുക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കുന്നതിലെ ആദ്യ നടപടിയാണ്് വണ്‍ടൈം രജിസ്‌ട്രേഷന്‍ എന്നും അപാകത മൂലം ജോലി ലഭിക്കാതിരിക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായി വിവിധ ജില്ലകളില്‍ അക്ഷയ ജീവനക്കാര്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിക്കുന്നതെന്നും പി.എസ്.സി ജോയിന്റ് സെക്രട്ടറി തങ്കമണി അമ്മ പറഞ്ഞു.
ജില്ലാ കലക്ടര്‍ ജി.ആര്‍. ഗോകുല്‍, അണ്ടര്‍ സെക്രട്ടറി ഹാഷില്‍ എം, അക്ഷയ ജില്ലാ പ്രോജക്ട് മാനേജര്‍ നിവേദ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്നു നടന്ന ഏകദിന പരിശീലന പരിപാടിയില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അക്ഷയ ജീവനക്കാര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  10 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  10 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  10 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  10 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  10 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  10 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  10 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  10 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  10 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  11 days ago