HOME
DETAILS
MAL
24-ാം വാര്‍ഷികം; 24 ശതമാനം ഇളവുമായി ജെറ്റ് എയര്‍വേയ്‌സ്
backup
May 04 2017 | 14:05 PM
ന്യൂഡല്‍ഹി: 24-ാം വാര്‍ഷികത്തില്‍ ടിക്കറ്റ് നിരക്കില്‍ 24 ശതമാനം ഇളവ് പ്രഖ്യാപിച്ച് ജെറ്റ് എയര്‍വേയ്‌സ്. ഇക്കോണമി, പ്രീമിയര്‍ ടിക്കറ്റുകളുടെ അടിസ്ഥാന നിരക്കിനാണ് 24 ശതമാനം ഇളവ് പ്രഖ്യാപിച്ചത്.
വെള്ളിയാഴ്ച മാത്രമാണ് ഈ ഓഫര്‍ ലഭിക്കുക. അന്താരാഷ്ട്ര നെറ്റ്‌വര്‍ക്കിലുള്ള ഏത് സ്ഥലത്തേക്കുമുള്ള ടിക്കറ്റുകള്‍ക്കും ഓഫര്‍ ബാധകമാണ്. ആഭ്യന്തര നെറ്റ്‌വര്‍ക്കില്‍ തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലേക്കുള്ള ഇക്കോണമി ടിക്കറ്റുകള്‍ക്ക് ഇളവ് ലഭിക്കും.
നേരിട്ടുള്ള വിമാനങ്ങളില്‍ സഞ്ചരിക്കുന്ന, വ്യക്തിഗത ബുക്കിങിനു മാത്രമാണ് ഈ ഓഫര്‍ ലഭിക്കുക. ആദ്യം വരുന്നവര്‍ക്കാണ് ആദ്യം ടിക്കറ്റ് ലഭിക്കുക. ഓണ്‍ലൈന്‍ അടക്കം എല്ലാ വഴികളിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യാം. ജൂണ്‍ 16 മുതല്‍ നടത്തുന്ന യാത്രകള്‍ക്കാണ് ഓഫര്‍ ലഭ്യമാവുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."