HOME
DETAILS
MAL
നേമത്ത് പുകയില ഉല്‍പ്പന്നങ്ങളുടെ കച്ചവടം വ്യാപകം
backup
May 04 2017 | 19:05 PM
നേമം: പൊലിസ് സ്റ്റേഷന് പരിധിയില്‍ വെള്ളായണി, കാരയ്ക്കാമണ്ഡപം, ഊക്കോട്, പുന്നമൂട്, കല്ലിയൂര്‍, പാപ്പനംകോട്, കരുമം, നേമം പൊലിസ് സ്റ്റേഷന് പരിസരം, വിക്ടറി സ്കൂളിന് സമീപ പ്രദേശം എന്നിവിടങ്ങളില്‍ പുകയില ഉല്‍പ്പന്നങ്ങളുടെ കച്ചവടം പൊടിപൊടിക്കുന്നു.
വിദ്യാലയങ്ങള്‍ തുറക്കുന്നതിന്റെ മുന്നോടിയായി പല കച്ചവട സ്ഥാപനങ്ങളിലും പുകയില ഉല്‍പ്പന്നങ്ങളുടെ വന്‍ശേഖരം എത്തിച്ചേര്‍ന്നതായാണ് വിവരം. ട്രെയിന്‍ മാര്‍ഗമാണ് ഏറ്റവും കൂടുതല്‍ പുകയില ഉല്‍പ്പന്നങ്ങള്‍ തമിഴ്നാട്ടില്‍ നിന്നു നേമം ഭാഗങ്ങളില്‍ എത്തിച്ചേരുന്നത്. നേമം റെയില്‍വേ സ്റ്റേഷന് പരിസരം കേന്ദ്രീകരിച്ചും വന്‍ തോതില്‍ കഞ്ചാവും പുകയില ഉല്‍പ്പന്നങ്ങളും കച്ചവടം ചെയ്യുന്നുണ്ട്. ഈ ഭാഗങ്ങളില്‍ നേമം പൊലിസ് എത്തി നോക്കാറില്ലെന്നും നാട്ടുകാര്‍ക്കിടയില്‍ പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."