എസ്.ബി.ഐ പാസ്ബുക്കുകള്‍ കത്തിച്ച് പ്രതിഷേധം
കൊച്ചി: ഏപ്രില്‍ ഒന്ന് മുതല്‍ നടപ്പിലാക്കിയ പുതിയ നയത്തിന്റെ പേരില്‍ നടത്തുന്നത് തീവെട്ടിക്കൊള്ളയാണെന്ന് ആരോപിച്ച് എസ്.ബി.ഐ പാസ്ബുക്കുകള്‍ കത്തിച്ചുകൊണ്ട് കേരള യൂത്ത് ഫ്രണ്ട് (ജേക്കബ്) പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
എസ്.ബി.ഐ അഡ്മിനിസ്ട്രേറ്റീവ് ഓഫിസിന് മുന്നില്‍ സംസ്ഥാന പ്രസിഡന്റ് പ്രേംസണ്‍ മാഞ്ഞാമറ്റം ഉദ്ഘാടനം ചെയ്തു. സംഘടനയുടെ സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍ തങ്ങളുടെ എസ്.ബി.ഐ. അക്കൗണ്ടുകള്‍ ക്ലോസ് ചെയ്തു. സ്വകാര്യബാങ്കുകളില്‍ പോലുമില്ലാത്ത രീതിയില്‍ സ്വന്തം അക്കൗണ്ടില്‍ തുക നിക്ഷേപിക്കുന്നതിന് സര്‍വിസ് ചാര്‍ജ് ഈടാക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് പ്രേംസണ്‍ മാഞ്ഞാമറ്റം പറഞ്ഞു.
സംസ്ഥാന സെക്രട്ടറി മന്‍സൂര്‍ പാലയംപറമ്പില്‍, എറണാകുളം ജില്ലാ പ്രസിഡന്റ് സാജന് ജോസഫ്, സ്റ്റെലിന് പുല്ലംകോട്ടില്‍, ജിന്‍സ് ജോര്‍ജ്, വല്‍സണ്‍ കൊല്ലംപറമ്പില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."