HOME
DETAILS

വ്യാജ ഡോക്ടറും സഹായിയും പൊലിസ് പിടിയില്‍ തമിഴ്‌നാട് സ്വദേശിയാണ് പിടിയിലായത്

  
backup
May 04 2017 | 20:05 PM

%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%9c-%e0%b4%a1%e0%b5%8b%e0%b4%95%e0%b5%8d%e0%b4%9f%e0%b4%b1%e0%b5%81%e0%b4%82-%e0%b4%b8%e0%b4%b9%e0%b4%be%e0%b4%af%e0%b4%bf%e0%b4%af%e0%b5%81%e0%b4%82



മട്ടാഞ്ചേരി:ഡോക്ടര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തുന്ന തമിഴ് നാട് സ്വദേശിയേയും ഇയാളുടെ സഹായിയായ മലയാളിയേയും മട്ടാഞ്ചേരി പൊലിസ് അറസ്റ്റ് ചെയ്തു.തമിഴ് നാട് തഞ്ചാവൂര്‍ യാഥാര്‍ തെരുവില്‍ മുരുകേശന്‍(37),ഇയാളുടെ സഹായി നിലവില്‍ ആലുവയില്‍ താമസിക്കുന്ന തലശ്ശേരി ചൊക്ലിയില്‍ ആനന്ദഭവനില്‍ ഷാജീവ് മോന്‍(49) എന്നിവരെയാണ് മട്ടാഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.ആര്‍.സന്തോഷ് കുമാര്‍,എസ്.ഐ.എം.ദിനേശ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
മട്ടാഞ്ചേരി പനയപ്പിള്ളി ഷെഫി മന്‍സിലില്‍ എം.എം.ഷരീഫ് എന്നയാളുടെ പരാതിയിലാണ് അറസ്റ്റ്.ഹൃദയ സംബന്ധമായ അസുഖമുള്ള ഷരീഫിന്റെ രോഗം ചികില്‍സിച്ച് ഭേദമാക്കാമെന്ന് പറഞ്ഞ് ഇയാള്‍ സമീപിക്കുകയായിരുന്നു.മുരുകേശന്‍ ചെന്നൈയിലെ പ്രമുഖ ഡോക്ടറാണെന്നും തമിഴ് നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയെ ചികിത്സിച്ചതില്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ടെന്നും .അമല ഹോസ്പിറ്റലിലെ ക്യാന്‍സര്‍ ബാധിച്ച മുന്ന് ഡോക്ടര്‍മാരെ നിലവില്‍ ചികിത്സിച്ച് കൊണ്ടിരിക്കുകയാണെന്നും, കേരളത്തില്‍ നാല് ഏക്കറില്‍ ഹെരിറ്റേജ് ആയുര്‍വേദ ആശുപത്രിയുടെ നിര്‍മാണം തുടങ്ങാന്‍ പോവുകയാണെന്നും സഹായി ഷാജീവ് മോന്‍ ഷരീഫിനെ പറഞ്ഞ് വിശ്വസിപ്പിച്ച ശേഷമായിരുന്നു തട്ടിപ്പ്.
ഷരീഫിന്റെ ചില ബന്ധുക്കളേയും ഇയാള്‍ ചികില്‍സിച്ചിട്ടുണ്ട്.ഇതാണ് വിശ്വാസം ബലപ്പെടാനിടയാക്കിയത്.സാധാരണ ഡോക്ടര്‍മാര്‍ ചികില്‍സിക്കുന്ന രീതിയിലല്ല ഇയാള്‍ ചികില്‍സ നടത്തിയിരുന്നത്.ഇതേ തുടര്‍ന്ന് സംശയം തോന്നിയ ഷരീഫ് ഇയാളുടെ തിരിച്ചറിയല്‍ രേഖ ചോദിച്ചെങ്കിലും കാണിച്ചില്ല.ഷരീഫില്‍ നിന്ന് ചികില്‍സക്കായി ആറായിരം രൂപ കൈപ്പറ്റുകയും ചെയ്തു.സംശയം തോന്നിയ ഷരീഫ് മട്ടാഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ വിവരം അറിയിക്കുകയായിരുന്നു.തുടര്‍ന്ന് പൊലിസ് ചികിത്സക്കെന്ന വ്യാജേന എത്തി സംസാരിക്കുകയും.
സംശയം തോന്നിയതിനെ തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.പി.എച്ച്.ഡിയുള്ള ഡോക്ടറാണെന്ന് തുടക്കത്തില്‍ പറഞ്ഞ ഇയാള്‍ പിന്നിട് പാരമ്പര്യ വൈദ്യനാണെന്നും സര്‍ട്ടിഫിക്കറ്റുകളുണ്ടെന്നും അറിയിക്കുകയായിരിന്നുംതുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ക്ക് ചികില്‍സിക്കാനുള്ള യാതൊരു അനുമതി പത്രവുമില്ലന്നും മെഡിക്കല്‍ കൗണ്‍സില്‍ സര്‍ട്ടിഫിക്കറ്റ്,രജിസ്‌ട്രേഷന്‍ നമ്പര്‍ എന്നിവയുമില്ലന്നും കണ്ടെത്തുകയായിരുന്നു.
ഇതിനെ തുടര്‍ന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. എസ്.ഐ.ഷാജി,എ.എസ്.ഐ.അജയകുമാര്‍.ജി,സീനിയര്‍ സിവില്‍ പൊലീസ് ഒഫീസര്‍ എം.ബി.രഘു,സിവില്‍ പൊലീസ് ഒഫീസര്‍മാരായ ലിഷാദ്,വി.വി.വിജു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.പ്രതികളെ കോടതിയില്‍ ഹാജരാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.പി.എം സമ്മേളനങ്ങളില്‍ പി.വി അന്‍വറും എ.ഡി.ജി.പിയും താരങ്ങള്‍; പ്രതിരോധിക്കാന്‍ നേതൃത്വം

Kerala
  •  2 months ago
No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago