HOME
DETAILS

എസ്.ബി.ഐ കേരളത്തില്‍ 197 ശാഖകള്‍ അടച്ചുപൂട്ടുന്നു

  
backup
May 04 2017 | 20:05 PM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%ac%e0%b4%bf-%e0%b4%90-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-197-%e0%b4%b6%e0%b4%be%e0%b4%96%e0%b4%95

കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കേരളത്തിലെ 197 ശാഖകള്‍ അടച്ചുപൂട്ടാന്‍ തീരുമാനമായി. എസ്.ബി.ടി ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിലെ അഞ്ച് അസോസിയേറ്റ് ബാങ്കുകളുടെയും ഭാരതീയ മഹിളാ ബാങ്കിന്റെയും ലയനം നടന്ന് ഒരു മാസം പിന്നിടുമ്പോഴാണ് എസ്.ബി.ഐ വിവിധ ശാഖകള്‍ അടച്ചുപൂട്ടാന്‍ തയാറെടുക്കുന്നത്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ശാഖകള്‍ അടച്ചുപൂട്ടുന്നത്. 33 ശാഖകളാണ് ഇവിടെ അടച്ചുപൂട്ടുക.
അര കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ ഒന്നിലധികം ശാഖകള്‍ വേണ്ടെന്നാണ് എസ്.ബി.ഐ മാനേജ്‌മെന്റിന്റെ തീരുമാനം. ശാഖകള്‍ അടച്ചുപൂട്ടുന്നതോടെ ഓഫിസര്‍ തസ്തികയിലുള്ളവരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ബ്രാഞ്ചുകളിലേക്ക് സ്ഥലംമാറ്റിയേക്കും.
ക്ലറിക്കല്‍ തസ്തികയിലുള്ളവരെ സംസ്ഥാനത്തിന്റെ വിവിധ ശാഖകളിലേക്ക് സ്ഥലംമാറ്റുമെന്നാണ് സൂചന. സ്ഥാനക്കയറ്റം സംബന്ധിച്ചും ആശങ്ക നിലനില്‍ക്കുന്നുണ്ട്. 852 ശാഖകളിലായി 8,500 ഓളം ജീവനക്കാരും അയ്യായിരത്തോളം ഓഫിസര്‍ റാങ്കിലുള്ളവരുമാണ് എസ്.ബി.ടിക്ക് കേരളത്തിലുണ്ടായിരുന്നത്.
ലയനം പ്രാബല്യത്തില്‍ വന്നതോടെ ഇത്രയും ജീവനക്കാരും എസ്.ബി.ഐയുടെ ഭാഗമായി മാറി. എന്നാല്‍ ഇത്രയധികം ജീവനക്കാരെ ആവശ്യമായി വരില്ലെന്നും മുപ്പത് ശതമാനം ശാഖകള്‍ അടച്ചുപൂട്ടണമെന്നും ഉപദേശക കമ്മിറ്റി നിര്‍ദേശിച്ചിരുന്നു. ജീവനക്കാരുടെ എണ്ണം കുറക്കാന്‍ സ്വമേധയാ പിരിഞ്ഞുപോകാന്‍ (വി.ആര്‍.എസ്) നേരത്തെ ജീവനക്കാര്‍ക്ക് എസ്.ബി.ഐ നിര്‍ദേശം നല്‍കിയിരുന്നു.
ലയിച്ച ബാങ്കുകളുടെ ബ്രാഞ്ചുകള്‍ കൂടി എസ്.ബി.ഐയുടെ പേരില്‍ തുറന്നതോടെ കെട്ടിട വാടക, വൈദ്യുതി നിരക്ക് തുടങ്ങിയ ഇനങ്ങളിലും വന്‍തുക എസ്.ബി.ഐയ്ക്ക് ചെലവാകുന്നു എന്നതും ബ്രാഞ്ചുകള്‍ അടച്ചുപൂട്ടാന്‍ കാരണമായിട്ടുണ്ട്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ജയ്പൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് പാട്യാല, ഭാരതീയ മഹിളാ ബാങ്ക് എന്നിവയാണ് എസ്.ബി.ഐയില്‍ ലയിപ്പിച്ചത്.
എസ്.ബി.ഐയെ അന്താരാഷ്ട്രാതലത്തില്‍ മികവുറ്റ 50 ബാങ്കുകളില്‍ ഒന്നാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഏപ്രില്‍ ഒന്നിനാണ് കേന്ദ്ര സര്‍ക്കാര്‍ ലയനം നടപ്പാക്കിയത്.

അടച്ചുപൂട്ടുന്ന ശാഖകളുടെ എണ്ണം ജില്ലതിരിച്ച്

തിരുവനന്തപുരം 16
കൊല്ലം 25
പത്തനംതിട്ട ഒന്‍പത്
കോട്ടയം 17
ആലപ്പുഴ 10
ഇടുക്കി നാല്
എറണാകുളം 33
തൃശൂര്‍ 22
പാലക്കാട് എട്ട്
മലപ്പുറം 12
കോഴിക്കോട് 19
വയനാട് രണ്ട്
കണ്ണൂര്‍ 12
കാസര്‍കോട് എട്ട്

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  an hour ago
No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  2 hours ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  4 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  10 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  11 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  11 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  11 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  12 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  12 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  12 hours ago