ജിഷ്ണു പ്രണോയിയുടെ മരണം: കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ റദ്ദാക്കണമെന്ന് കേരളം
ന്യൂഡല്‍ഹി: പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാന സര്‍ക്കാര്‍ വീണ്ടും സുപ്രിംകോടതിയെ സമീപിച്ചു.
നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസ് അടക്കമുള്ള പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. നെഹ്‌റു ഗ്രൂപ്പിനു കീഴിലുള്ള ലക്കിടി കോളജ് വിദ്യാര്‍ഥിയായിരുന്ന ഷഹീര്‍ ഷൗക്കത്ത് അലിയെ മര്‍ദിച്ച കേസില്‍ അറസ്റ്റിലായ കൃഷ്ണദാസിന് പിന്നീട് ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു.
ഷഹീറിന്റെ പരാതിയില്‍ കൃഷ്ണദാസടക്കം നാലുപേരെയാണ് പൊലിസ് അറസ്റ്റ് ചെയ്തിരുന്നത്. തട്ടിക്കൊണ്ട് പോകല്‍, മര്‍ദനം, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. ഈ കേസിലെ ജാമ്യം റദ്ദാക്കണമെന്നാണ് ഹരജിയിലെ ഒരാവശ്യം.
ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പാമ്പാടി നെഹ്‌റു കോളജ് വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേലിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ജിഷ്ണു കേസില്‍ ശക്തിവേലിന് ഹൈക്കോടതി അനുവദിച്ച ഇടക്കാല ജാമ്യം നേരത്തെ സ്ഥിരപ്പെടുത്തിയിരുന്നു. ജിഷ്ണു കേസില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ഹൈക്കോടതി നടപടിക്കെതിരേയും സര്‍ക്കാര്‍ നല്‍കിയ ഹരജിയില്‍ പരാതി ഉന്നയിച്ചിട്ടുണ്ട്. പൊലിസ് കണ്ടെത്തലുകളെ തള്ളിയ ഹൈക്കോടതി നിലപാടിനെ സുപ്രിംകോടതിയില്‍ ചോദ്യം ചെയ്യാനാണ് സര്‍ക്കാരിന്റെ നീക്കം. സംഭവത്തിലെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന തരത്തിലുള്ള നിരീക്ഷണങ്ങളായിരുന്നു ഹൈക്കോടതി നടത്തിയിരുന്നത്. ഈ സാഹചര്യത്തില്‍ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ കോടതിയെ സമീപിക്കുന്നത് മുന്‍കൂട്ടി തടയുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
ഹരജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തകി സ്ഥലത്തില്ലാത്തതിനാല്‍ ഇന്ന് ഹാജരാവില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."