ജനകീയ പ്രശ്‌നങ്ങളില്‍ നിന്നും എം.എല്‍.എ ഒളിച്ചോടുന്നു: സി.എച്ച് റഷീദ്
ചാവക്കാട്: ഗുരുവായൂര്‍ മണ്ഡലത്തി അടിസ്ഥാനപരമായ ജനകീയ പ്രശ്‌നങ്ങളില്‍ നിന്നും കെ.വി അബ്ദുല്‍ ഖാദര്‍ എം.എല്‍.എ ഒളിച്ചോടുകയാണെന്ന് മുസ്്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എച്ച് റഷീദ് പറഞ്ഞു.കുടിവെള്ളം തരൂ. എം.എല്‍.എ എന്ന മുദ്രാവാക്യമുയര്‍ത്തി മുസ്്‌ലിം യൂത്ത് ലീഗ് ഗുരുവായൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചാവക്കാട് എം.എല്‍.എ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഗുരുവായൂര്‍ മണ്ഡലത്തിലെ പല ഭാഗങ്ങളിലും ജനം വലയുകയാണ്. വെള്ളം ചോദിക്കുമ്പോള്‍ പഞ്ചായത്തുകളുടെ മേല്‍ മാത്രം കുറ്റം ചാര്‍ത്തി തന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞു മാറുകയാണ് എം.എല്‍.എ. സമസ്ത മേഖലയിലും പിന്നോക്കം പോയ അദ്ദേഹത്തിന് സൃഷ്ടിപരമായ ഒരു പദ്ധതിയും മണ്ഡലത്തില്‍ ചൂണ്ടി കാണിക്കാനില്ല.
ഈ കഴിവ് സ്വയം ബോധ്യപ്പെട്ടതിനാലും ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ കഴിയാത്തതിനാലുമാണ് അദ്ദേഹം ജനകീയ വിഷയങ്ങളില്‍ നിന്ന് ഓടിയൊളിക്കുന്നതെന്നും റഷീദ് പറഞ്ഞു. പി.കെ.കെ ബാവ കൊണ്ടവന്ന കരുവന്നൂര്‍ കുടിവെള്ള പദ്ധതി പൂര്‍ത്തീകരിക്കുവാന്‍ കഴിയാത്തതും എം.എല്‍.എയുടെ പിടിപ്പ് കേടു കൊണ്ടാണെന്നും റഷീദ് കൂട്ടിച്ചേര്‍ത്തു. മാര്‍ച്ച് രാവിലെ 11 മണിക്ക് ചാവക്കാട് ജോസ്‌കോ ജംഗ്ഷനില്‍ നിന്നും ആരംഭിച്ചു.
യൂത്ത് ലീഗ് മണ്ഡലം നേതാക്കളായ വി.എം. മനാഫ്, എ.വി.അലി, ഷജീര്‍ പുന്ന, നിഷാദ് മാളിയേക്കല്‍, പി. എച്ച്.തൗഫീഖ്, ഷാഫി എടക്കഴിയൂര്‍, എം.സി. ഗഫൂര്‍, ജില്ലാ യൂത്ത് ലീഗ് നേതാക്കളായ ടി.കെ.ഉസ്മാന്‍ , വി.പി.മന്‍സൂറലി, നൗഷാദ് തെരുവത്ത്, അഷ്ഖര്‍ കുഴിങ്ങര, സി.എം.ഗഫൂര്‍, പഞ്ചായത്ത് നേതാക്കളായ സുഹൈല്‍ തങ്ങള്‍, ടി.ആര്‍. ഇബ്രാഹിം, റിയാസ് ചാവക്കാട്, ഷാഫി തിരുവത്ര, അസീസ് പുന്നയൂര്‍, നൗഫല്‍ പുന്നയൂര്‍, ബാദുഷ അണ്ടത്തോട്, സഖരിയ അണ്ടത്തോട്, ഹനീഫ മുത്തമ്മാവ്, സഗീര്‍, അന്‍വര്‍.പി.എ, ഷംനാദ് അണ്ടത്തോട്, ഷഹീം.ആര്‍.എസ്, എന്നിവര്‍ നേതൃത്വം നല്‍കി.
തുടര്‍ന്ന് മുനിസിപ്പല്‍ സ്‌ക്വയറില്‍ നടന്ന പൊതു യോഗത്തില്‍ മുസ്്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റ് വി.കെ.മുഹമ്മദ്, മറ്റ് നേതാക്കളായ സുബൈര്‍ തങ്ങള്‍, പി.കെ.ബഷീര്‍, മന്ദലംകുന്ന് മുഹമ്മദുണ്ണി, എ.കെ.അബ്ദുല്‍ കരീം, പി.വി.ഉമ്മര്‍കുഞ്ഞി, എം.വി.ഷക്കീര്‍ , ഹനീഫ ഒരുമനയൂര്‍, എം.എം. സിദ്ധി, ആര്‍.കെ. ഇസ്മയില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."