മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ അധ്യാപക ഒഴിവുകള്‍
പാലക്കാട്: പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തൃത്താല (പെണ്‍) കുഴല്‍മന്ദം (ആണ്‍) മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളുകളില്‍ 2017-18 അധ്യയന വര്‍ഷം കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു.
മാനേജര്‍ കം റസിഡന്റ് ട്യൂട്ടര്‍, ഹിന്ദി, ഇംഗ്ലീഷ്, കണക്ക്, മലയാളം, നാച്ച്യുറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, സോഷല്‍ സയന്‍സ് വിഷയങ്ങളില്‍ എച്ച്.എസ്.എ , ഫിസിക്കല്‍ എജുക്കേഷന്‍ ടീച്ചര്‍, സ്‌പെഷല്‍ ടീച്ചര്‍ (മ്യൂസിക്), വാര്‍ഡന്‍, ലാബ് അസിസ്റ്റന്റ് (സയന്‍സ് ബിരുദം). ജൂനിയര്‍ ഇംഗ്ലീഷ് - മലയാളം, കെമിസ്ട്രി എച്ച്.എസ്.എസ്.ടി തസ്തികകളിലാണ് ഒഴിവ്.
അപേക്ഷകര്‍ ബന്ധപ്പെട്ട വിഷയങ്ങളില്‍ അധ്യാപക നിയമനത്തിന് സര്‍ക്കാര്‍ നിശ്ചയിച്ച യോഗ്യതയുള്ളവരാവണം ഉയര്‍ന്ന യോഗ്യതയും ജോലി പരിചയവുമുള്ളവര്‍ക്കും മുന്‍ഗണന. ഹോസ്റ്റലില്‍ താമസിച്ച് പഠിപ്പിക്കുവാന്‍ താല്‍പര്യമുള്ളവര്‍ അപേക്ഷിച്ചാല്‍ മതി. അര്‍ഹരായവരെ എഴുത്തുപരീക്ഷ കൂടിക്കാഴ്ച്ചയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കും. അപേക്ഷാഫോമുകള്‍ പാലക്കാട് ജില്ലാ പട്ടികജാതി വികസന ഓഫിസ്, ബ്ലോക്ക് മുനിസിപ്പല്‍ പട്ടികജാതി വികസന ഓഫിസുകള്‍, എം.ആര്‍.എസുകളില്‍ ലഭിക്കും.
അപേക്ഷയോടൊപ്പം യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെയും പരിചയ സര്‍ട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ഫോണ്‍ നമ്പര്‍ സഹിതം മെയ് 15 വൈകിട്ട് അഞ്ചിനകം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫിസില്‍ എത്തിക്കണം. അപേക്ഷിക്കുന്ന തസ്തികയുടെ പേരും, അപേക്ഷിക്കുന്ന സ്‌കൂളും അപേക്ഷയില്‍ പ്രത്യേകം രേഖപ്പെടുത്തണം. അപൂര്‍ണമായതും നിശ്ചിത യോഗ്യതയില്ലാത്തതുമായ അപേക്ഷകള്‍ നിരുപാധികം നിരസിക്കും. വാര്‍ഡന്‍ തസ്തികയ്ക്ക് 10ാം ക്ലാസ് പാസും ജോലി പരിചയവുമുണ്ടാവണം. എം.സി.ആര്‍.ടി തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ക്ക് ബിരുദവും ബി.എഡും അധ്യാപക പരിചയവുമുണ്ടാവണം.
കൂടുതല്‍ വിവരം. 04912505005 ജില്ലാ പട്ടികജാതി വികസന ഓഫിസ്. 0466 2004547 തൃത്താല, 0492 2217217 കുഴല്‍മന്ദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."