അനധികൃത മത്സ്യക്കച്ചവടം വ്യാപകമാകുന്നതായി പരാതി
ചവറ: വടക്കുംതല പ്രദേശത്ത് അനധികൃത മത്സ്യവ്യാപാരം വ്യാപകമാകുന്നതായി പരാതി. തിരക്കേറിയ തേവലക്കര കുറ്റിവട്ടം റോഡിന്റെ വശങ്ങളിലാണ് അനധികൃത മത്സ്യവ്യാപാരംനടക്കുന്നത്.
ബസ് റൂട്ടുള്ള റോഡില്‍ വശങ്ങളിലെ കച്ചവടം ഗതാഗത തടസം സൃഷ്ടിക്കുകയാണന്ന് യാത്രക്കാര്‍ പറയുന്നു. ഇത് കാരണം വാഹനാപകടങ്ങളും ഗതാഗത തടസത്തെ ചൊല്ലിയുള്ള സംഘര്‍ഷങ്ങളും ഈ മേഖലയില്‍ പതിവായിരിക്കുകയാണ്. പന്‍മന പഞ്ചായത്തിന്റെ കുറ്റിവട്ടത്തെ കെട്ടിടത്തിലായിരുന്നു മല്‍സ്യ വ്യാപാരം മുന്‍കാലങ്ങളില്‍ നടന്നിരുന്നത്. എന്നാല്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിച്ച സ്ഥലത്ത് ഇപ്പോള്‍ കുടുംബകോടതി പ്രവര്‍ത്തിക്കുകയാണ്. പഞ്ചായത്ത് മാര്‍ക്കറ്റ് ഇല്ലാതായതോടെയാണ് വഴിയോര കച്ചവടം വ്യാപകമായത്. മത്സ്യ വ്യാപാരത്തിന് പൊതു സ്ഥലം കണ്ടെത്തി നല്‍കണമെന്ന് പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടിരിക്കുകയാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."