വൈഷ്ണവം എന്‍ഡോവ്‌മെന്റ് പുരസ്‌കാരം കവി എന്‍.കെ ദേശത്തിന്
ഷൊര്‍ണൂര്‍: ചേത്തല സി.എം വിഷ്ണു നമ്പൂതിരിയുടെ സ്മരണക്ക് ഏര്‍പെടുത്തിയ വൈഷ്ണവം എന്‍ഡോവ്‌മെന്റ് പുരസ്‌കാരം ഈ വര്‍ഷം കവി എന്‍.കെ ദേശത്തിന് നല്‍കുമെന്ന് എന്‍ഡോവ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. സി.എം നീലകണ്ഠന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പതിനായിരം രൂപയും ഫലകവും പ്രശസ്തിപത്രവും ഉള്‍പ്പെടുന്ന പുരസ്‌കാരം 13ന് വൈകുന്നേരം നാലു മണിക്ക് കേരള കലാമണ്ഡലം നിള കാംപസില്‍ നടക്കുന്ന സമ്മേളനത്തില്‍ പ്രൊഫ. കെ.പി.ശങ്കരന്‍ സമര്‍പിക്കും. അന്ന് രാവിലെ 10 മണി മുതല്‍ അക്ഷരശ്ലോകം, കാവ്യകേളി (മുതിര്‍ന്നവരുടേയും കുട്ടികളുടേയും ) അരങ്ങേറും.
പുരസ്‌കാര സമര്‍പണത്തോടൊപ്പം ഈ വര്‍ഷത്തെ റവന്യു ജില്ലാ യുവജനോത്സവത്തില്‍ യു.പി വിഭാഗം മലയാളം അക്ഷരശ്ലോകത്തിന് ഒന്നാം സമ്മാനം ലഭിച്ച ടി.ബി കല്പകിന് (ചാലിശ്ശേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍) ആര്യാബ്രഹ്മദത്തന്‍ എന്‍ഡോവ്‌മെന്റ് സമ്മാനവും, ഷൊര്‍ണൂര്‍ പരുത്തിപ്ര മുനിസിപ്പല്‍ യു.പി സ്‌കൂളിലെ ഏഴാം ക്ലാസില്‍നിന്ന് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങി വിജയിച്ച കഷ്ണ, അഭിനയ് പി. കൃഷ്ണ എന്നിവര്‍ക്ക് ചേത്തല മന സാവിത്രി അന്തര്‍ജനം എന്‍ഡോവ്‌മെന്റ് സമ്മാനവും നല്‍കും.
എന്‍ഡോവ്‌മെന്റ് കമ്മിറ്റി സെക്രട്ടറി സി.എം നളിനി, ട്രഷറര്‍ സി.വി അശോകന്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."