ഏഷ്യന്‍ ബോക്സിങ്: ഇന്ത്യക്ക് പ്രതീക്ഷയും നിരാശയും
താഷ്കന്റ്: ഏഷ്യന്‍ ബോക്സിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ഒരേ സമയം പ്രതീക്ഷയും നിരാശയും. ഇന്ത്യയുടെ വികാസ് കൃഷ്ണന് (75 കിലോ), ശിവ ഥാപ (60 കിലോ), സുമിത് സംഗ്വാന് (91 കിലോ), അമിത് ഫംഗല്‍ (49 കിലോ) എന്നിവര്‍ സെമിയിലെത്തി മെഡലും ഒപ്പം ലോക ചാംപ്യന്‍ഷിപ്പിന് യോഗ്യതയും ഉറപ്പാക്കി പ്രതീക്ഷ നിലനിര്‍ത്തി.
അതേസമയം ഇന്ത്യയുടെ സതീഷ് കുമാര്‍ ഏഷ്യന്‍ ബോക്സിങ് ചാംപ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറില്‍ പുറത്തായി. 91 കിലോ വിഭാഗത്തില്‍ മത്സരിച്ച സതീഷ് കസാഖിസ്ഥാന്‍ താരം കമ്ഷിബെക് കുന്കബയേവിനോട് പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞ സതീഷ് ഏഷ്യന്‍ വെങ്കലം സ്വന്തമാക്കിയിരുന്നു. 81 കിലോയില്‍ മത്സരിച്ച ഇന്ത്യയുടെ മനീഷ് പന്‍വാറും പുറത്തേക്കുള്ള വഴി കണ്ടു. തുര്‍ക്മെനിസ്ഥാന്‍ താരം നുര്യഗ്ഡി നുര്യഗ്ഡേവാണ് മനീഷിനെ കീഴടക്കിയത്. നേരത്തെ ഇന്ത്യയുടെ മനോജ് കുമാര്‍ (69 കിലോ), കവിന്ദര്‍ സിങ് ബിഷ്ട് (49 കിലോ), ഗൗരവ് ബിദുരി (56 കിലോ) എന്നിവരും നേരത്തെ ക്വാര്‍ട്ടറില്‍ പുറത്തായിരുന്നു.
തോറ്റെങ്കിലും സതീഷ്, മനോജ്, മനീഷ് എന്നിവര്‍ക്ക് ലോക പോരാട്ടത്തിനുള്ള യോഗ്യതയ്ക്കായി മത്സരിക്കാനിറങ്ങാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."