എടച്ചേരി പഞ്ചായത്തില്‍ ജലനിധിയുടെ ജലം കിട്ടാക്കനിയാവുന്നു
എടച്ചേരി: ഏറെ കൊട്ടിഘോഷിച്ച് നടപ്പിലാക്കായ ജലനിധി പദ്ധതി നിലവിലുണ്ടെങ്കിലും എടച്ചേരി ഗ്രാമപഞ്ചായത്തിന്റെ വിവിധ വാര്‍ഡുകളില്‍ ജലം കിട്ടാക്കനിയാവുകയാണ്. ജലനിധിയുടെ കീഴില്‍ പുതുതായി പണി കഴിച്ചതും നിലവിലുണ്ടായിരുന്നതുമായ കിണറുകളുമടക്കം പഞ്ചായത്തില്‍ 33 പദ്ധതികള്‍ ഉണ്ടായിട്ടും കുടിവെളളത്തിനായി ജനം നെട്ടോട്ടമോടുകയാണ്. പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലായി ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച ടാങ്കുകള്‍ പലതും നോക്കുകുത്തിയായി തുടരുകയാണ്.
പഞ്ചായത്ത് കാര്യാലയത്തിന് തൊട്ടടുത്തായി വര്‍ഷങ്ങള്‍ക്ക് മുമ്പ് പണികഴിപ്പിച്ച വേങ്ങോളി ഭാഗത്തെ കൂറ്റന്‍ ടാങ്ക് ഇന്നും പ്രവര്‍ത്തനരഹിതമാണ്. രണ്ടുനില കെട്ടിടത്തോളം ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ കൂറ്റന്‍ ടാങ്കിന്റെ കാലുകള്‍ വളരെ ബലഹീനമാണെന്ന് പൊതുജനം കണ്ടെത്തിയതോടെ ഈ ജലസംഭരണിയില്‍ വെളളം പമ്പു ചെയ്യാതെ ഉപയോഗശൂന്യമായ നിലയില്‍ ഉപേക്ഷിക്കുകയായിരുന്നു. കുടിവെളളക്ഷാമം രൂക്ഷമായ പതിനാറാം വാര്‍ഡില്‍ നിര്‍മിച്ച കിണറും പമ്പു ഹൗസും താഴ്ന്നു പോയിട്ട് മാസം അഞ്ചു കഴിഞ്ഞിട്ടും പുനര്‍നിര്‍മാണത്തെ കുറിച്ച് ആലോചിച്ചിട്ടുപോലുമില്ല.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഉദ്ഘാടന ദിവസം ചടങ്ങിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഈ കിണറും പമ്പുഹൗസും ഒന്നിച്ച് താഴ്ന്നു പോയത്. ജലനിധിയും പഞ്ചായത്തും ഉപഭോക്താക്കളും ആനുപാതികമായി നിശ്ചിത സംഖ്യ പങ്കിട്ടെടുത്താണ് പദ്ധതി നടപ്പിലാക്കിയത്. എന്നാല്‍ കുടിവെളളം ഏറ്റവും അനിവാര്യമായ അവസരത്തില്‍ ജലനിധി പദ്ധതിയില്‍ അംഗങ്ങളായ കുടുംബാംഗങ്ങള്‍ പോലും വെളളം ലഭിക്കാത ദുരിതമനുഭവിക്കുകയാണ്.അതേ സമയം മുസ്‌ലിം യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കുടിവെളള വിതരണം നാട്ടുകാര്‍ക്ക് ഏറെ ആശ്വാസമാവുകയാണ്.
വേനല്‍ ചൂടില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായ എടച്ചേരി സെന്‍ട്രലില്‍ യൂത്ത് ലീഗിന്റെ നേതൃത്വത്തിലുളള കുടിവെളള വിതരണമാണ് പൊതുജനങ്ങള്‍ക്കു ഏറെ ഉപകാരപ്രദമാകുന്നത്. എല്ലാ ദിവസവും കാലത്ത് മുതല്‍ രാത്രി വൈകും വരെയാണ് ജലവിതരണം .
മുസ്ലിം ലീഗ് നേതാവായിരുന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമധേയത്തിലുളള പദ്ധതിയുടെ ഉദ്ഘാടനം വാര്‍ഡ് മെംബര്‍ ഒ.കെ മൊയ്തു നിര്‍വഹിച്ചു .
ചടങ്ങില്‍ ഷാഫി തറമ്മല്‍ അധ്യക്ഷനായി. ചുണ്ടയില്‍ മുഹമ്മദ്, കടുക്കാങ്കിയില്‍ അമ്മദ്, എ.സി അഷ്‌കര്‍, അബ്ദുല്ല വട്ടോളി, അഡ്വ. അശ്‌റഫ് പുതിയോട്ടില്‍, മുഹമ്മദ് കന്നംകുറ്റിയില്‍, ശാഹിദ് കല്ലില്‍, സംബന്ധിച്ചു. ദാനിഷ് കളത്തില്‍ സ്വാഗതവും എം. സാജിദ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."