മഴക്കാലമെത്താന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കേ കല്ലാച്ചി-വാണിമേല്‍ റോഡില്‍ അറ്റകുറ്റപ്പണി
വാണിമേല്‍: കാലവര്‍ഷം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ കല്ലാച്ചി വാണിമേല്‍ റോഡില്‍ പതിവു അറ്റകുറ്റ പണി.
കഴിഞ്ഞ വര്‍ഷങ്ങളിലും ഇതുപോലെ ലക്ഷങ്ങള്‍ മുടക്കി നടന്ന അറ്റകുറ്റ പണികൊണ്ട് ആര്‍ക്കും ഒരു പ്രയോജനവും ലഭിച്ചിരുന്നില്ല.
റോഡുയര്ത്താതെയും നടത്തുന്ന താല്‍ക്കാലിക അറ്റകുറ്റ പണികള്ക്കെതിരേ നാട്ടുകാര്‍ക്ക് ശക്തമായ പ്രതിഷേധമുണ്ട്. റോഡിന്റെ ശോചനീയാവസ്ഥക്കെതിരേ നടന്ന നിരവധി പ്രതിഷേധ സമരങ്ങള്‍ക്കൊടുവിലാണ് റോഡ് പരിഷ്ക്കരണത്തിന് മൂന്നര കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചത്.
ഇതിനു സാങ്കേതിക അനുമതി ലഭിച്ചെങ്കിലും മറ്റു നടപടിക്രമങ്ങള്‍ ഒന്നുമായിട്ടില്ല. അതുകൊണ്ട് തന്നെ കാലവര്‍ഷത്തിനു മുമ്പേ പണി തുടങ്ങാനുമാവില്ല.
ഇതിനിടയിലാണ് അറ്റകുറ്റ പണിക്കായി പത്ത് ലക്ഷം രൂപ അനുവദിക്കപ്പെട്ടത്. എറണാകുളം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് പണി ഏറ്റെടുത്തിട്ടുള്ളത്. മൂന്നര കോടിയുടെ വലിയൊരു പദ്ധതി ആരംഭിക്കാനിരിക്കെ നടക്കുന്ന അറ്റകുറ്റപ്പണി കരാറുകാര്‍ക്ക് വേണ്ടി മാത്രമുള്ളതാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."