HOME
DETAILS
MAL
കാമരാജ് ജയന്തി ആഘോഷിച്ചു
backup
July 20 2016 | 01:07 AM
നെയ്യാറ്റിന്‍കര: കാരോട് കാമരാജ് - സുകുമാരന്‍ നഗര്‍ റോഡ് വികസന സമിതിയു ടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രഥമ കാമരാജ് ജയന്തി ആഘോഷവും സുകുമാരന്റെ ചരമവാര്‍ഷികവും നെയ്യാറ്റിന്‍കര എം.എല്‍.എ ആന്‍സലന്‍ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് കുരിശുമുത്തന്‍ അധ്യക്ഷനായി.ചടങ്ങില്‍ വിവിധ കാലഘട്ടങ്ങളില്‍ നടത്തിയ മികച്ച നേതൃത്വത്തിനുളള പ്രഥമ കാമരാജ് -സുകുമാരന്‍ പുരസ്‌കാരം വൈ.കെ.ഷാജിക്ക് സമ്മാനിച്ചു. തുടര്‍ന്ന് എന്‍.സി.പി ജില്ലാ പ്രസിഡന്റ് ആറ്റിങ്ങല്‍ രാമചന്ദ്രന്‍ , കാരോട് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് റാബി , സമിതി അംഗങ്ങളായ അരുണ്‍പ്രകാശ് , വിജയന്‍ , പ്രൈവറ്റ് കേരള സിമന്റ് ഡീ ലേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."