ഗെയില്‍ സര്‍വേ;പ്രതിഷേധം ശക്തമാകുന്നു
നാദാപുരം: പ്രതിഷേധത്തെത്തുടര്‍ന്നു തൂണേരിയില്‍ ഗെയില്‍ സര്‍വേ നടപടികള്‍ നിര്‍ത്തിവച്ചു.
സര്‍വേ നടക്കുമെന്ന വിവരത്തെ തുടര്‍ന്ന് തൂണേരി ബ്ലോക്കാഫിസിനു സമീപത്തെ സംസ്ഥാന പാതയില്‍ രാവിലെ മുതല്‍ സ്ത്രീകളടക്കമുള്ള നൂറുക്കണക്കിന് നാട്ടുകാരാണ് എത്തിച്ചേര്‍ന്നത്.
പതിനൊന്നു മണിയോടെ നാദാപുരത്തു നിന്നും വന്‍ പൊലിസ് സന്നാഹവുമായി ഗെയില്‍ അധികൃതരും പൊലിസും സ്ഥലത്തെത്തിയതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി.
സര്‍വേ സംഘത്തെ രോഷാകുലരായ ജനങ്ങള്‍ നടുറോഡില്‍ തടയുകയായിരുന്നു. ഇതേ തുടര്‍ന്ന് സ്ഥലത്ത് നാട്ടുകാരും പൊലിസും തമ്മില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. ഇതേ തുടര്‍ന്ന് ഗ്രാമ പഞ്ചയത്ത് പ്രസിഡന്റ് പി.പി സൂരേഷ്കുമാറിന്റെ നേതൃത്വത്തില്‍ എത്തിയ പഞ്ചായത്ത് അംഗങ്ങള്‍ പൊലിസ് ഉദ്യോഗസ്ഥരുമായിചര്‍ച്ച നടത്തി.
ചര്‍ച്ചയില്‍ തിങ്കളാഴ്ച വരെ സര്‍വേനടപടികള്‍ നിര്‍ത്തി വെക്കാന്‍ തീരുമാനിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."