യൂത്ത് കോണ്‍ഗ്രസ് യൂത്ത് മാര്‍ച്ച് ജില്ലയില്‍
കോഴിക്കോട്: 'വര്‍ഗീയതക്കെതിരേ-ഭരണത്തകര്‍ച്ചയ്ക്കെതിരേ-മനസുണര്‍ത്താന്‍' എന്ന മുദ്രാവാക്യവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് നയിക്കുന്ന യൂത്ത് മാര്‍ച്ച് ഇന്ന് ജില്ലയിലെത്തും. രാവിലെ 9.30ന് തിരുവമ്പാടി നിയോജകമണ്ഡലത്തില്‍ എത്തിച്ചേരുന്ന മാര്‍ച്ചിന് മുക്കം അങ്ങാടിയില്‍ സ്വീകരണം നല്‍കും.
രാവിലെ 11ന് കൊടുവള്ളി, വൈകിട്ട് 3ന് ബാലുശ്ശേരി (അത്തോളി), 4.30ന് പേരാമ്പ്ര, കുറ്റ്യാടി, 5.30ന് നാദാപുരം (തൊട്ടില്‍പ്പാലം) എന്നിവിടങ്ങളിലെ സ്വീകരണത്തോടെ 6.30ന് പര്യടനം അവസാനിക്കും.
നാളെ രാവിലെ 9.30ന് വടകരയില്‍ നിന്നാരംഭിച്ച് കൊയിലാണ്ടി, 11ന് എലത്തൂര്‍, 3.30ന് കോഴിക്കോട് സൗത്ത് മണ്ഡലം, 4.30ന് മാങ്കാവ്, കോഴിക്കോട് നോര്‍ത്ത്, 5.30ന് തടമ്പാട്ടുതാഴം എന്നിവിടങ്ങളില്‍ പര്യടനം നടത്തി 6.30ന് കുന്ദമംഗലത്ത് സമാപിക്കും.
ഏഴിന് രാവിലെ 11 ന് ബേപ്പൂര്‍ മണ്ഡലത്തില്‍ അരീക്കാട് അങ്ങാടിയില്‍ നിന്നാരംഭിച്ച് മലപ്പുറം ജില്ലയില്‍ പ്രവേശിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."