അരിപ്പാറ ജലവൈദ്യുത പദ്ധതി: കലക്ടറുടെ നിര്‍ദേശം നടപ്പിലാക്കണം
കോഴിക്കോട്: ജില്ലയിലെ അന്യാധീനപ്പെട്ട പുഴകള്‍ വീണ്ടെടുത്ത് സംരക്ഷിക്കണമെന്നും കയ്യേറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് വിവിധ നദീസംരക്ഷണ പ്രവര്‍ത്തകരുടെ കൂട്ടായ്മ നടന്നു. ഇരുവഴിഞ്ഞിപ്പുഴയോരത്ത് കോടഞ്ചേരിയിലെ നെല്ലിപ്പൊയിലില് പ്രവര്‍ത്തകര്‍ നദീസംരക്ഷണ പ്രതിജ്ഞയെടുത്തു. 75 മീറ്ററിലധികം വീതിയുണ്ടായിരുന്ന ഇരുവഴിഞ്ഞിപ്പുഴയില്‍ 33 മീറ്റര്‍ വീതിയില്‍ പുഴ ഒഴുകിയിരുന്നു. ഇപ്പോഴിത് രണ്ടുമീറ്ററായി ചുരുക്കിയിരിക്കുകയാണ്.
അഞ്ചു ചെറുകിട ജലവൈദ്യുത പദ്ധതികള്‍ ഇവിടെ നിര്മാണാവസ്ഥയിലാണ്. ചെറുകിട ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നശിപ്പിക്കപ്പെട്ട വീടുകള്‍ പുനര്നിര്മിക്കണമെന്നുള്ള ജില്ലാ കലക്ടറുടെ ഉത്തരവ് നടപ്പാക്കാത്തതില്‍ യോഗം പ്രതിഷേധം രേഖപ്പെടുത്തി. രണ്ടുകിലോമീറ്റര്‍ ദൂരത്തില്‍ നിബിഡവനങ്ങള്‍ വെട്ടിമാറ്റിയും പുഴ പുറമ്പോക്കുകള്‍ നദിയിലേക്ക് ഇടിച്ചിട്ടുമാണ് നദി നശിപ്പിച്ചിരിക്കുന്നത്. ജില്ലയിലെ മിക്കനദികളും കൈയേറ്റഭീഷണിയിലാണെന്നും യോഗം അഭിപ്രായപ്പെട്ടു. കേരള നദീസംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി ടി.വി രാജന് അധ്യക്ഷനായി. പ്രശസ്ത ഗാന്ധിയന്‍ തായാട്ട് ബാലന് ഉദ്ഘാടനം ചെയ്തു. അഡ്വ.പി.എ പൗരന് മുഖ്യപ്രഭാഷണം നടത്തി. സേവ് പൂനൂര് പുഴ ഫോറം പ്രസിഡന്റ് പി.എച്ച് താഹ രൂപരേഖ അവതരിപ്പിച്ചു. സതീഷ് ബാബു കൊല്ലമ്പലത്ത് മോയിന്‍ ബാപ്പു, കെ.പി.യു അലി, എം.പി അബ്ദുല്ല, മൊയ്തു കണ്ണങ്കോടന്‍, ഉഷാറാണി, സുമ പള്ളിമ്പ്രം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഒ.ജെ ജോസഫ് സ്വാഗതവും ജോയ് മുണ്ടോത്ത് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."