HOME
DETAILS

മണല്‍ ഖനനത്തിനൊരുങ്ങി പൊന്നാനി തുറമുഖം; നിയന്ത്രണം സര്‍ക്കാരിന്

  
backup
May 05 2017 | 05:05 AM

%e0%b4%ae%e0%b4%a3%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%96%e0%b4%a8%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8a%e0%b4%b0%e0%b5%81%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf-%e0%b4%aa%e0%b5%8a

പൊന്നാനി: സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മാന്വല്‍ ഡ്രഡ്ജിങ് നയമനുസരിച്ചു പൊന്നാനി തുറമുഖം മണല്‍ഖനനത്തിന് ഒരുങ്ങുന്നു. മെയ് ഏഴിനു കുറ്റിപ്പുറത്തെ കിന്‍ഫ്ര പാര്‍ക്കിലാണ് പദ്ധതി ആരംഭിക്കുക. കേരളത്തില്‍ 17 നോണ്‍ മേജര്‍ തീരങ്ങളാണുള്ളത്. ഇതില്‍ വിഴിഞ്ഞം, തങ്കശ്ശേരി, ബേപ്പൂര്‍, അഴീക്കല്‍ തുറമുഖങ്ങള്‍ ചരക്കു യാത്ര കപ്പലുകള്‍ വന്നുപോകുന്നതും മഞ്ചേശ്വരം, നീലേശ്വരം, കണ്ണൂര്‍, കാസര്‍കോട്, തലശ്ശേരി, വടകര, കായംകുളം തുടങ്ങിയവ മത്സ്യബന്ധന തുറമുഖങ്ങളുമാണ്.
തുറമുഖങ്ങളില്‍ കപ്പലുകളുടെയും മത്സ്യബന്ധന യാനങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെയും സുഖമമായ പോക്കുവരവിനു ചാനലിന്റെയും ബേസിലിന്റെയും ആഴം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണെന്നും ഇതിനായി മണ്ണുമാന്തി കപ്പല്‍പോലുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതു സര്‍ക്കാരിനു ബാധ്യതയാണെന്നുമുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മാന്വല്‍ ഡ്രഡ്ജിങ്ങിന് സര്‍ക്കാര്‍ പുതിയ നയം കൊണ്ടുവന്നത്. ഇതുവഴി പദാര്‍ഥങ്ങള്‍ എടുത്തുമാറ്റുമ്പോള്‍ തുറമുഖവകുപ്പിനു ചെലവില്ലാതെ നിശ്ചിത തുക വരുമാനം ഉറപ്പാക്കുന്നതാണ് പുതിയ പദ്ധതി.
തുറമുഖങ്ങളിലെ മാന്വല്‍ ഡ്രഡ്ജിങ് അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയാണ് ഏല്‍പിച്ചിരിക്കുന്നത്. സുതാര്യമായ രീതിയില്‍ മുന്‍കാല മണല്‍തൊഴിലാളികള്‍ക്ക് പ്രാമുഖ്യം നല്‍കി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മണല്‍ ഉള്‍പ്പെട്ട പദാര്‍ഥം ശേഖരിച്ച് തുറമുഖ വകുപ്പിന് കൈമാറും. ഇതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും തൊഴിലാളിക്കും തുറമുഖ വകുപ്പുതന്നെ വരുമാനം നിശ്ചയിക്കും. പിന്നീട് ഖനനം ചെയ്തവ കരാര്‍ ലഭിച്ചിട്ടുള്ള സ്വാകാര്യ കമ്പനിവഴി ശുദ്ധീകരിക്കും. ശുദ്ധീകരിച്ചെടുത്ത മണല്‍ വില്‍പന നടത്തുന്നതും ഉപയോക്താക്കളെ നിശ്ചയിക്കുന്നതും തുറമുഖ വകുപ്പ് തന്നെയായിരിക്കും.
ഇവ കൊണ്ടുപോകുന്നതിനു മാനദണ്ഡങ്ങള്‍ പ്രകാരം ജിയോളജി വകുപ്പിന്റെ പാസും നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ ബുക്കിങ് പരിശോധിക്കുന്നതിന് തുറമുഖ വകുപ്പിന്റെ ഡയറക്ടറേറ്റില്‍ പ്രത്യേകം സംവിധാനം ഏര്‍പ്പെടുത്തും.
കടവുകളിലെ പ്രവര്‍ത്തനം പരിശോധിക്കുന്നതിന് തുറമുഖം, പൊലിസ്, റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന കമ്മിറ്റി രൂപീകരിക്കും. ജില്ലാ കലക്ടര്‍ ചെയര്‍മാനായി രൂപീകരിക്കുന്ന കമ്മിറ്റിയും പ്രത്യേകം യോഗം ചേരും. സര്‍ക്കാര്‍, തുറമുഖ വകുപ്പ് എന്നിവരുടെ മാനദണ്ഡങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കു കടുത്ത ശിക്ഷ ഉറപ്പാക്കുന്നതാണ് പുതിയ പദ്ധതി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുക്കം ഉപ ജില്ലാ സ്കൂൾ കലോത്സവത്തിൽ അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ കൂട്ടത്തല്ല്

latest
  •  a month ago
No Image

മലയന്‍കീഴില്‍ വീടിനുള്ളില്‍ വെടിയുണ്ട പതിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-07-11-2024

PSC/UPSC
  •  a month ago
No Image

റഷ്യയിലെത്തിയ ഉത്തര കൊറിയന്‍ സൈന്യത്തിന് യുദ്ധത്തിന് പോകാൻ മടി; പരിധിയില്ലാതെ ഇന്‍റര്‍നെറ്റിൽ കുടുങ്ങി പോൺ വിഡിയോ കണ്ട് സമയം കളയുന്നെന്ന് റിപ്പോർട്ട്

International
  •  a month ago
No Image

പി പി ദിവ്യയെ പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തി സിപിഎം

Kerala
  •  a month ago
No Image

19 വർഷത്തെ കാത്തിരിപ്പ്,  സഹിക്കാൻ കഴിയാതെ മകനെ കാണാൻ വിമാനം കയറി സഊദിയിലെത്തി, പക്ഷെ കാണേണ്ടെന്നു പറഞ്ഞ് മുഖം തിരിച്ച് അബ്ദുറഹീം, ഒടുവിൽ വീഡിയോകോളിൽ ഒന്ന് കണ്ട് കണ്ണീരോടെ മടക്കം

latest
  •  a month ago
No Image

തുടർ തോൽവികളിൽ നിന്ന് കരകയറാതെ ബ്ലാസ്റ്റേഴ്സ്

Football
  •  a month ago
No Image

ഇളയരാജ നാളെഷാര്‍ജ അന്തര്‍ദേശീയ പുസ്തകോത്സവ വേദിയില്‍ 

uae
  •  a month ago
No Image

ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് കമ്പനികളില്‍ ഇഡി റെയ്ഡ്; 19 ഇടങ്ങളില്‍ ഒരുമിച്ച് പരിശോധന

National
  •  a month ago
No Image

പാതിരാ റെയ്ഡിൽ 'പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം'; ഡിജിപിക്ക് പരാതി നല്‍കി ഷാനിമോള്‍ ഉസ്മാനും ബിന്ദു കൃഷ്ണയും

Kerala
  •  a month ago